നടിയെ ആക്രമിച്ച കേസ്: ദൃശ്യങ്ങളുടെ ഹാഷ് വാല്യു മാറിയതില്‍ അന്വേഷണം

Truetoc News Desk



ജീവനക്കാരെ ചോദ്യം ചെയ്യാന്‍
ഹൈക്കോടതിയില്
അപേക്ഷ നല്‍കും

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ നിര്‍ണായക തെളിവായ വിഡിയോ ദൃശ്യങ്ങളുടെ ഹാഷ് വാല്യു മാറിയതിനെക്കുറിച്ച് അന്വേഷണത്തിനൊരുങ്ങി ക്രൈംബ്രാഞ്ച്. ഇക്കാര്യത്തില്‍ കോടതി ജീവനക്കാരെ ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം ഹൈക്കോടതിയില്‍ അപേക്ഷ നല്‍കും. നേരത്തെ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജീവനക്കാരെ ചോദ്യം ചെയ്യുന്നതിനു വിചാരണക്കോടതിയോട് അനുമതി തേടിയിരുന്നു. എന്നാല്‍ ഇതിനു പ്രത്യേക അനുമതി ആവശ്യമില്ലെന്ന നിലപാടായിരുന്നു കോടതി സ്വീകരിച്ചത്.
ഇതിനിടെയാണ് മെമ്മറി കാര്‍ഡ് ഫോറന്‍സിക് പരിശോധനയ്ക്കു വിധേയമാക്കണമെന്ന ആവശ്യവുമായി അന്വേഷണ സംഘം ഹൈക്കോടതിയെ സമീപിച്ചത്. കോടതി അനുമതിയില്‍ നടത്തിയ പരിശോധനയില്‍ ഹാഷ് വാല്യു മാറിയതു വ്യക്തമായ സാഹചര്യത്തിലാണ് അന്വേഷണ സംഘം കോടതി ജീവനക്കാരെ ചോദ്യം ചെയ്യുന്നതിന് അനുമതി തേടാന്‍ തയാറെടുക്കുന്നത്.
ഫോറന്‍സിക് പരിശോധനാ ഫലം അനുസരിച്ച് പള്‍സര്‍ സുനിയുടെ അഭിഭാഷകന്‍ പ്രതീഷ് കുറുപ്പ് പെന്‍ഡ്രൈവ് പരിശോധിച്ച 2021 ജൂലൈ 19നു ഉച്ചയ്ക്ക് 12.30നു ജിയോ സിംകാര്‍ഡ് ഉപയോഗിക്കുന്ന വിവോ ഫോണിലിട്ടാണ് മെമ്മറി കാര്‍ഡ് പരിശോധിച്ചിരിക്കുന്നത്. ഇത് ട്രഷറിയില്‍ നിന്നു കോടതിയുടെ നിര്‍ദേശപ്രകാരം എത്തിച്ച സമയത്താണ് എന്നാണു വിലയിരുത്തല്‍.
.

Share this Article