റാസൽഖൈമയിൽ വാഹനാപകടം: 5 പേർ മരിച്ചു, ഒരാൾക്ക് പരിക്ക്

Truetoc News Desk



◼️കാർ പെട്ടെന്ന് തെന്നിമാറി ഭാരമേറിയ ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു

റാസൽഖൈമ: എമിറേറ്റ്‌സ് റിംഗ് റോഡിലുണ്ടായ വാഹനാപകടത്തിൽ അഞ്ച് പേർ മരിച്ചു. അപകടത്തിൽ ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തു.

ആറുപേരുമായി പോയ വാഹനം പെട്ടെന്ന് തെന്നിമാറി ഭാരമുള്ള ട്രക്കുമായി കൂട്ടിയിടിച്ചുണ്ടാണ് അപകടമുണ്ടായത്. 
അപകടത്തെക്കുറിച്ച് റാഖ് പോലീസിന്റെ ഓപ്പറേഷൻസ് റൂമിന് റിപ്പോർട്ട് ലഭിച്ചയുടൻ
റാസ് അൽ ഖൈമ പോലീസ് പട്രോളിംഗും ആംബുലൻസും അപകടസ്ഥലത്തേക്ക് കുതിച്ച് രക്ഷാപ്രവർത്തനം നടത്തി.

മൃതദേഹങ്ങൾ റോഡ് മാർഗം ആശുപത്രിയിലേക്ക് കൊണ്ടുപോയി. പരിക്കേറ്റവരെ ആഭ്യന്തര മന്ത്രാലയത്തിന്റെ എയർ വിംഗ് ആശുപത്രിയിലേക്ക് മാറ്റി.
.

Share this Article