കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്.
യു.എ.ഇ പ്രസിഡണ്ട് ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും
Truetoc News Desk
◼️ വൈകുന്നേരം ആറുമണിക്ക് ശൈഖ് മുഹമ്മദ് രാജ്യത്തെ അഭിമുഖീകരിച്ച് സംസാരിക്കും
അബുദാബി: യുഎഇയുടെ തന്ത്രപരമായ പദ്ധതികളും സമീപനങ്ങളും ഒപ്പം വരും പതിറ്റാണ്ടിൽ രാജ്യം കൈവരിക്കേണ്ട നേട്ടങ്ങളും പങ്കുവെക്കുന്നതിനായി പ്രസിഡണ്ട് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഇന്ന് രാജ്യത്തെയും പൗരന്മാരെയും താമസക്കാരെയും അഭിസംബോധന ചെയ്യും.
പ്രസിഡണ്ടിൻ്റെ പ്രസംഗം ഇന്ന് വൈകുന്നേരം യുഎഇ സമയം 6 മണിക്ക് പ്രാദേശിക ടിവിയിലും റേഡിയോ ചാനലുകളിലും സംപ്രേക്ഷണം ചെയ്യുമെന്ന് ഔദ്യോഗിക വാർത്ത ഏജൻസി വാം റിപ്പോർട്ട് ചെയ്തു.
.
Sign up for the Newsletter
Join our newsletter and get updates in your inbox. We won’t spam you and we respect your privacy.