ബലി പെരുന്നാൾ: ഷാർജ പൊലിസിന് ലഭിച്ചത് 22,000 ഫോൺ കോളുകൾ

Truetoc News Desk


◼️ അവധി ദിവസങ്ങളിലും റോഡുകളിൽ സുരക്ഷ ഉറപ്പാക്കി

ഷാർജ: ജൂലൈ 9 മുതൽ 11 വരെ ഈദ് അൽ അദ്ഹ അവധിക്കാലത്ത് ഷാർജ എമിറേറ്റിൽ റോഡപകട മരണങ്ങളൊന്നും രേഖപ്പെടുത്തിയിട്ടില്ലെന്നും അതേസമയം സെൻട്രൽ ഓപ്പറേഷൻസ് റൂമിലെ കോൾ സെന്ററിൽ അടിയന്തരവും അല്ലാത്തതുമായ 22,112 ഫോൺ കോളുകൾ ലഭിച്ചതായും ഷാർജ പൊലിസ് അറിയിച്ചു.

ഷാർജ നഗരത്തിലെയും കിഴക്കൻ, മധ്യ മേഖലകളിലെയും റോഡുകളിൽ സുരക്ഷയും ട്രാഫിക് പട്രോളിംഗും ഉറപ്പാക്കിയതിനാൽ ഗതാഗതം സുഗമമാക്കുന്നതിനും ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുള്ള സുരക്ഷാ, ട്രാഫിക് പദ്ധതിയുടെ വിജയത്തിന് കാരണമായെന്ന് ഷാർജ പോലീസ് ഓപ്പറേഷൻസ് ഡിപ്പാർട്ട്‌മെൻൻറ്  ഡെപ്യൂട്ടി ഡയറക്ടർ ലെഫ്റ്റനൻറ് കേണൽ ഹുമൈദ് ഉബൈദ് അൽ ഹജ്‌രി ചൂണ്ടിക്കാട്ടി.

അവധിക്കാലത്ത് എമിറേറ്റിൽ ഉടനീളം 22,112 ഫോൺ കോളുകളാണ് ഓപ്പറേഷൻ റൂമിനും ഷാർജ പോലീസ് കോൺടാക്‌റ്റ് സെൻററിനും ലഭിച്ചത്.  അടിയന്തര സാഹചര്യങ്ങൾക്കായി നിയോഗിച്ചിട്ടുള്ള 999 എന്ന നമ്പരിലൂടെ 20,866 ഫോൺ കോളുകളും മറ്റുള്ള മാർഗങ്ങളിലൂടെ 1,246 കോളുകളുമാണ് ലഭിച്ചത്. പൊതുവായ അന്വേഷണങ്ങളും പോലീസ് സേവനങ്ങളും ഉറപ്പാക്കുന്നതിന് 901 എന്ന നമ്പറിലേക്ക് വിളിക്കണമെന്ന് ഷാർജ പൊലിസ് അറിയിച്ചു.

.

Share this Article