ദുബൈ വിമാനത്താവളത്തിലെ ഉദ്യോഗസ്ഥരെ അഭിനന്ദിച്ചു

Truetoc News Desk


ദുബൈ: പെരുന്നാൾ ആഘോഷത്തിന് ദുബൈയിലെത്തിയ സഞ്ചാരികളെ മികച്ചരീതിയിൽ രാജ്യത്തേക്ക് സ്വാഗതം ചെയ്ത ഉദ്യോഗസ്ഥരെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്‌സ് (ജി.ഡി.ആർ.എഫ്.എ.) മേധാവി ലഫ്റ്റനന്റ് ജനറൽ മുഹമ്മദ്‌ അഹ്‌മദ്‌ അൽ മർറി അഭിനന്ദിച്ചു. ഈദ് ദിനത്തിലാണ് ദുബായ് അന്താരാഷ്ട്ര വിമാനത്താവളം സന്ദർശിച്ച അൽ മർറി എമിഗ്രേഷൻ ഉദ്യോഗസ്ഥരെ പ്രത്യേകമായി അഭിനന്ദിച്ചത്. ദുബൈ വിമാനത്താവളത്തിലെ വിവിധ ടെർമിനലുകളിലും ജി.ഡി.ആർ.എഫ്.എ. മേധാവി അൽ മർറി സന്ദർശിച്ച് ഉദ്യോഗസ്ഥർക്കും സഞ്ചാരികൾക്കും ഈദ് ആശംസകൾ നേർന്നു. സഞ്ചാരികൾക്ക് ലഭിച്ച സേവനങ്ങൾ അദ്ദേഹം നേരിട്ട് ചോദിച്ചറിഞ്ഞു. ജി.ഡി.ആർ.എഫ്.എ. ഉപമേധാവി മേജർ ജനറൽ ഉബൈദ് മുഹൈർ ബിൻ സുറൂർ, വകുപ്പിലെ മറ്റു ഉന്നത ഉദ്യോഗസ്ഥർ എന്നിവരും കൂടെയുണ്ടായിരുന്നു. രാജ്യത്തെ ഭരണാധികാരികളുടെ നിർദേശങ്ങൾ നടപ്പാക്കിക്കൊണ്ട് ജനങ്ങൾക്ക് മികച്ച സേവനം നൽകാനും അതുവഴി സമൂഹത്തിന്റെ ജീവിതനിലവാരം ഉയർത്താനും ജി.ഡി.ആർ.എഫ്.എ. സന്നദ്ധമാണെന്നും അൽ മർറി പറഞ്ഞു.

.

Share this Article