യു.എ.ഇയിൽ വരും ദിവസങ്ങളിലും മഴ

Truetoc News Desk


അബുദാബി: കഴിഞ്ഞ ഒരാഴ്ചയായി യു.എ.ഇ. യുടെ പല ഭാഗങ്ങളിലും ശക്തമായ മഴ പെയ്യുകയാണ്. വരും ദിവസങ്ങളിലും മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.പലയിടങ്ങളിലും ശക്തമായ കാറ്റും ഉണ്ടായി. അൽഐൻ, റാസൽഖൈമ എന്നിവിടങ്ങളിൽ കനത്ത മഴ രേഖപ്പെടുത്തി. മണിക്കൂറിൽ 45 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റുണ്ടാവുമെന്നും കൂടുതൽ മഴ പെയ്യാൻ സാധ്യതയുണ്ടെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.ചൊവ്വാഴ്ചവരെ കാറ്റും മഴയും ഉണ്ടാവുമെന്ന് അറിയിപ്പുണ്ട്. മഴയുടെ തോത് വർധിക്കുന്നത് കണക്കിലെടുത്ത് വാഹനയാത്രക്കാർക്ക് അധികൃതർ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. അപകടങ്ങൾ ഒഴിവാക്കാനായി മുന്നിലുള്ള വാഹനങ്ങളുമായി നിശ്ചിതഅകലം പാലിക്കണമെന്നും അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി..

Share this Article