തെറ്റു തിരുത്തും; മാപ്പ് പറയുന്നു: പൃഥ്വിരാജ്

Truetoc News Desk



കൊച്ചി: കടുവ സിനിമയിൽ ഭിന്നശേഷിക്കാരെ അവഹേളിക്കുന്ന സംഭാഷണത്തിൽ മാപ്പ് പറയുന്നുവെന്നും ചിത്രത്തിന്റെ അണിയറപ്രവർത്തകർ. കൊച്ചിയിൽ സംഘടിപ്പിച്ച വാർത്തസമ്മേളനത്തിലായിരുന്നു പ്രതികരണം. ചിത്രത്തിലെ സംഭാഷണം ഒഴിവാക്കിയിട്ടണ്ടെന്നും നിരുപാധികം ക്ഷമ ചോദിക്കുന്നുവെന്നും പൃഥ്വിരാജ് വ്യക്തമാക്കി.

മാപ്പ്, ഉള്ളിൽ നിന്ന് കൊണ്ട് ക്ഷമ ചോദിച്ചു. എന്റെ പേരിലും സിനിമയുടെ പേരിലും. ഇനി പറയാൻ പോകുന്നത് ന്യയീകരണമല്ല. നമ്മൾ ചെയ്തു കൂട്ടുന്ന പാപങ്ങൾ നമ്മുടെ തലമുറകളായിരിക്കും അനുഭവിക്കുക എന്നതാണ് ആ സംഭാഷണം. പറയാൻ പാടില്ലാത്ത ഒരു കാര്യം കുര്യച്ചൻ ജോസഫിനോട് പറയുന്നു എന്ന് തന്നെയാണ് ആ സീനിൽ ഉദ്ദേശിച്ചത്. അതിന് ശേഷം ജോസഫ്, അവൻ എന്റെ ദിവസം നശിപ്പിച്ചു എന്ന് പറയുന്നു. അങ്ങനെ പറയാൻ പാടില്ലായിരുന്നു എന്ന് കുര്യച്ചന് തോന്നുന്നു. അങ്ങനെ തന്നെയാണ് ഉദ്ദേശിച്ചത്. പക്ഷേ അത് സംവദിക്കുന്നതിൽ പരാജയപ്പെട്ടു. എന്നാൽ ഞങ്ങൾ മനസ്സിലാകുന്നു, നായകൻ അങ്ങനെ പറയുന്നത് ഒരിക്കലും പ്രോത്സാഹിപ്പിക്കാനാകില്ല. അതിൽ ഭിന്നശേഷിക്കാരനായ കുട്ടിയെയാണ് അഭിനയിപ്പിച്ചത്. മറ്റൊരു കുട്ടിയെ അഭിനയിപ്പിച്ചാൽ അത് പ്രശ്നമാകുമെന്ന് തോന്നിയിരുന്നു. സിനിമയുടെ നിർമാണത്തിന്റെ ഒരു ഘട്ടത്തിലും ഞങ്ങൾക്ക് ഈ സംഭാഷണം പ്രശ്നമാകുമെന്ന് കരുതിയില്ല. അതുകൊണ്ടാണ് ഇപ്പോൾ മാപ്പ് പറയുന്നത്.

സ്ത്രീവിരുദ്ധ സംഭാഷണങ്ങൾ തന്റെ സിനിമയിലുണ്ടാകില്ലെന്ന് പ്രഖ്യാപിച്ച നടനാണ് പൃഥ്വിരാജ്. അതുകൊണ്ടു തന്നെ കടുവയിലെ ഈ സംഭാഷണത്തിന്റെ പേരിൽ ഏറ്റവും വിമർശനം ഏറ്റുവാങ്ങിയതും അദ്ദേഹമായിരുന്നു. അതെക്കുറിച്ചും പൃഥ്വിരാജ് മറുപടി നൽകി. എന്റെ വ്യക്തിത്വം തെളിയിക്കേണ്ട ആവശ്യം എനിക്കില്ല. എന്റെ ശരിയും തെറ്റും അനുസരിച്ചാണ് ഞാൻ ജീവിക്കുന്നത്.
.

Share this Article