ഒമാനിൽ കടലിൽ വീണ് മൂന്ന്​ കുട്ടികളടക്കം​ അഞ്ച് ഇന്ത്യക്കാരെ കാണാതായി

Truetoc News Desk



◼️സലാലയിൽ  ഫോട്ടോ എടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം

സലാല: സലാലയിൽ കടലിൽ വീണ്​ മൂന്ന്​ കുട്ടികളടക്കം അഞ്ച്​ ഇന്ത്യക്കാരെ കാണാതായി. ടൂറിസ്റ്റ് കേന്ദ്രമായ മുഗ്സെയിലിൽ സുരക്ഷാ ബാരിക്കേഡ് മറികടന്ന് ഫോട്ടോ എടുക്കാൻ ശ്രമിക്കുമ്പോൾ ഞായറാഴ്ചയാണ്​ അപകടം.

ദുബൈയിൽനിന്ന് എത്തിയ ഉത്തരേന്ത്യക്കാരാണ് അപകടത്തിൽപെട്ടത്. ഉയർന്നു പൊങ്ങിയ തിരമാലയിൽ പെടുകയായിരുന്നു ഇവർ. അപകടത്തിൽപെട്ട മൂന്നുപേരെ സിവിൽ ഡിഫൻസ്​ ആൻഡ്​ ആംബുലൻസ്​ അധികൃതർ രക്ഷപ്പെടുത്തുകയും ചെയ്തു. ഒരുകുടുംബത്തിലെ അംഗങ്ങളാണ്​ അപകടത്തിൽപ്പെട്ടവർ. സിവിൽ ഡിഫൻസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. 
.

Share this Article