അബുദാബിയിലെ ഗോഡൗണില്‍ തീപിടിത്തം

Truetoc News Desk



അബുദാബി: അല്‍ മഫ്റഖ് ഏരിയയിലെ വെയര്‍ഹൗസില്‍ തീപിടിത്തം. അല്‍ മഫ്റഖ് ഏരിയയിലെ വെയര്‍ഹൗസില്‍ ഇന്ന് ഉച്ചയ്ക്ക് 2 മണിയോടെയാണ് തീപിടുത്തം ഉണ്ടായത്. 

അബുദാബി പോലീസിന്റെയും അബുദാബി സിവില്‍ ഡിഫന്‍സിന്റെയും സംഘം തീപിടിത്തം നിയന്ത്രിക്കുന്നതിനായി സമയോചിതമായി ഇടപെട്ടു. സംഭവത്തിന്റെ കാരണം കണ്ടെത്താന്‍ പ്രത്യേക അധികാരികള്‍ അന്വേഷണം നടത്തുന്നു. എല്ലാ വിവരങ്ങളും ഔദ്യോഗിക ഉറവിടങ്ങളില്‍ നിന്ന് മാത്രം ശേഖരിക്കണമെന്ന് അധികൃതര്‍ പൊതുജനങ്ങളോട് നിര്‍ദ്ദേശിച്ചു.
.

Share this Article