അബുദാബിയിൽ സൗജന്യ പാര്‍ക്കിങ് ഇനി മുതൽ ഞായറാഴ്ചകളിൽ

Truetoc News Desk




◼️ജൂലൈ 15 മുതല്‍ പ്രാബല്യത്തിൽ

അബുദാബി: അബുദാബിയില്‍ പാര്‍ക്കിങും ടോളും ഇനിമുതല്‍ ഞായറാഴ്ചകളില്‍ സൗജന്യമായിരിക്കും. ജൂലൈ 15 മുതല്‍ അബുദാബി താമസക്കാര്‍ക്ക് വെള്ളിയാഴ്ചക്ക് പകരം ഞായറാഴ്ചയായിരിക്കും സൗജന്യ പാര്‍ക്കിങ്, ടോള്‍ സൗകര്യം ലഭിക്കുക.

അബുദാബി മുന്‍സിപ്പാലിറ്റീസ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് വിഭാഗമാണ് ഇത് പ്രഖ്യാപിച്ചത്. നേരത്തെ ദുബൈയും ഞായറാഴ്ചകളില്‍ സൗജന്യ പാര്‍ക്കിങ് പ്രഖ്യാപിച്ചിരുന്നു. ഷാര്‍ജയില്‍ ശനിയാഴ്ച മുതല്‍ വ്യാഴാഴ്ച വരെ പെയ്ഡ് പാര്‍ക്കിങും വെള്ളിയാഴ്ചകളില്‍ സൗജന്യ പാര്‍ക്കിങുമാണ് ഉള്ളത്. എന്നാല്‍ ബ്ലൂ സൈനുകളുള്ള സ്ഥലങ്ങള്‍ക്ക് സൗജന്യ പാര്‍ക്കിങ് ബാധകമല്ല.
.

Share this Article