ബലിപെരുന്നാള്‍: സുരക്ഷയൊരുക്കി റാക് പൊലീസിന്റെ 89 വാഹനങ്ങള്‍

സ്വന്തം പ്രതിനിധി




റാസല്‍ഖൈമ: ബലിപെരുന്നാള്‍ അവധി ദിവസങ്ങള്‍ സുരക്ഷിതമായി ആഘോഷിക്കാന്‍ തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കി റാസല്‍ഖൈമ. ആഘോഷം സുരക്ഷിതമാക്കാന്‍ പ്രത്യേക പദ്ധതികള്‍ ആഭ്യന്തര മന്ത്രാലയം ആവിഷ്‌കരിച്ചിട്ടുണ്ട്.

പ്രത്യേക പൊലീസ് പട്രോളിങ് വിഭാഗവും സുരക്ഷയ്ക്കായി പ്രവര്‍ത്തിക്കുന്നുണ്ട്. പ്രധാന റോഡുകളിലും ഇട റോഡുകളിലും പ്രാന്തപ്രദേശങ്ങളിലുമായി 89 പട്രോള്‍ വിഭാഗത്തെ വിന്യസിക്കും. ആഘോഷ ദിവസങ്ങളില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വിനോദ കേന്ദ്രങ്ങളിലെത്തുന്നവര്‍ കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും വാഹനമോടിക്കുന്നവര്‍ റോഡ് നിയമം പാലിക്കണമെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. അടിയന്തര സാഹചര്യങ്ങളില്‍ 999 എന്ന നമ്പറില്‍ വിളിച്ച് ഓപ്പറേഷന്‍ റൂമുമായി ബന്ധപ്പെടാം. 
.

Share this Article