മസ്ജിദുകൾ നിറഞ്ഞുകവിഞ്ഞു; മുസല്ലകളും നിറഞ്ഞു

Truetoc News Desk




◼️സന്തോഷം പകർന്ന് ഗൾഫിലുടനീളം ബലി പെരുന്നാളാഘോഷം

ദുബൈ: ത്യാഗത്തിന്‍റെയും സമർപ്പണത്തിന്‍റെയും ഇതിഹാസഗാഥകളുടെ സ്മരണയോടെ ഗൾഫ്​ രാജ്യങ്ങൾ ബലി പെരുന്നാളിന്‍റെ വലിയ സന്തോഷത്തിൽ. എല്ലാ ഗൾഫ്​ രാജ്യങ്ങളും ഒരുമിച്ച്​ ഈദുൽ അദ്​ഹ ആഘോഷിക്കുന്ന ദിനത്തിൽ മലയാളികളടക്കമുള്ള പ്രവാസി സമൂഹവും പെരുന്നാളിന്‍റെ പുണ്യവും ആഹ്ലാദവും പങ്കുവെച്ചു. പുലർച്ചെ ഈദ്​ഗാഹുകളിലും മസ്​ജിദുകളിലും നടന്ന പെരുന്നാൾ നമസ്​കാരത്തിൽ ആയിരങ്ങൾ അണിനിരന്നു. മാനവിക ഐക്യത്തിന്‍റെയും സമാധാനത്തി​ന്‍റെയും പതാകവാഹകരാകണമെന്ന ആഹ്വാനമാണ്​ പെരുന്നാൾ ഖുതുബയിൽ നിറഞ്ഞുനിന്നത്​. 


പെരുന്നാൾ നമസ്കാരത്തിനുശേഷം വിശുദ്ധ ബലികർമ്മത്തിനും തുടക്കമായി. ഇനി സുഹൃത്തുക്കളെയും ബന്ധുക്കളെയും സന്ദർശിക്കുന്നതിന്‍റെയും വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക്​ പോകുന്നതിന്‍റെയും തിരക്കിലേക്ക്​ പ്രവാസി സമൂഹം തിരിയും.
കോവിഡ്​ നിയ​ന്ത്രണങ്ങളിൽ ചുരുങ്ങിപ്പോയ കഴിഞ്ഞ രണ്ട്​വർഷത്തെ ഹജ്ജിനുശേഷം ലക്ഷങ്ങൾ എത്തിച്ചേർന്ന വിശ്വമഹാസംഗമത്തിന്‍റെ ആവേശം കൂടി​ ചേർന്നാണ്​ ഇത്തവണ പെരുന്നാളെത്തിയത്​.

 
സൗദി അറേബ്യ, യു.എ.ഇ, ഒമാൻ, ഖത്തർ, കുവൈത്ത്​, ബഹ്​റൈൻ എന്നിവിടങ്ങളിലെല്ലാം കോവിഡാനന്തര പെരുന്നാളിന്‍റെ ആവേശം പ്രകടമാണ്​. ക​ഴി​ഞ്ഞ ര​ണ്ടു വ​ർ​ഷ​ങ്ങ​ളി​ലെ പോ​ലെ കോ​വി​ഡ്​ ജാ​ഗ്ര​ത കൈ​വി​ടാ​തെ​യാ​ണ്​ സ്വ​​ദേ​ശി​ക​ളും വി​ദേ​ശി​ക​ളും ഒ​രേ മ​ന​സ്സോ​ടെ പെ​രു​ന്നാ​ൾ ആ​ഘോ​ഷി​ക്കു​ന്നത്​. കോ​വി​ഡ്​ ജാ​ഗ്ര​ത പാ​ലി​ച്ചു​വേ​ണം ആ​ഘോ​ഷ​ങ്ങ​ളെ​ന്ന്​ എല്ലാ ഗൾഫ്​ രാജ്യങ്ങളിലും അ​ധി​കൃ​ത​ർ ആ​വ​ശ്യ​പ്പെ​ട്ടിരുന്നു. ഇതനുസരിച്ചാണ്​ ഈ​ദ്​​ഗാ​ഹു​ക​ളും മ​റ്റ് ഒ​ത്തുചേ​ര​ലു​ക​ളും നടന്നത്​. എല്ലായിടത്തും പ്ര​വാ​സി കൂ​ട്ടാ​യ്മ​കൾ പ​ല​വി​ധ പ​രി​പാ​ടി​ക​ൾ ഇ​ത്ത​വ​ണ ഒ​രു​ക്കി​യി​ട്ടു​ണ്ട്.
.

Share this Article