ഇന്ധന വില വര്‍ദ്ധനവ്: യുഎഇയില്‍ ടാക്സി നിരക്ക് കൂട്ടി

സ്വന്തം ലേഖകൻദുബൈ: യുഎഇയില്‍ ഇന്ധന വില വര്‍ദ്ധിച്ചതോടെ ദുബൈയിലും ഷാര്‍ജയിലും ടാക്സി നിരക്കും കൂടി. രണ്ട് ദിവസം മുമ്പ് യുഎഇയില്‍ ജൂലൈയിലെ ഇന്ധന വില പ്രഖ്യാപിച്ചപ്പോള്‍ ഏതാണ്ട് 50 ഫില്‍സിന്റെ വര്‍ദ്ധനവാണുണ്ടായത്. കഴിഞ്ഞ മാസവും രാജ്യത്ത് ഇന്ധന വില കൂടിയിരുന്നു.
ദുബൈയില്‍ ടാക്സി ചാര്‍ജ് വര്‍ദ്ധിപ്പിച്ച വിവരം റോഡ് ട്രാന്‍സ്‍പോര്‍ട്ട് അതോറ്റി സ്ഥിരീകരിച്ചു. പ്രാദേശിക വിപണിയില്‍ ഇന്ധന വില വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നതിനാല്‍ ഓരോ കിലോമീറ്റര്‍ യാത്രയിലുമുള്ള ഇന്ധന ഉപയോഗം കണക്കാക്കിയാണ് ടാക്സി ചാര്‍ജ് നിജപ്പെടുത്തിയിരിക്കുന്നതെന്നും ആര്‍.ടി.എയെ ഉദ്ധരിച്ച് യുഎഇയിലെ പ്രാദേശിക മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
.

Share this Article