ഡോ. ആസാദ് മൂപ്പന്‍ ദുബൈ ഭരണാധികാരിയുമായി കൂടിക്കാഴ്ച നടത്തി

സ്വന്തം ലേഖകൻ


ദുബൈ സബീല്‍ പാലസില്‍ വെച്ചാണ് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ  ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമുമായി കൂടിക്കാഴ്ച നടത്തിയത്

ദുബൈ: ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയര്‍മാനും, മാനേജിങ്ങ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പന്‍ ദുബൈ സബീല്‍ പാലസില്‍ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ  ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമുമായി കൂടിക്കാഴ്ച നടത്തി ആശംസകള്‍ അര്‍പ്പിച്ചു. ''യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ  ഷൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിനെ ദുബായിലെ സബീല്‍ പാലസിലെത്തി കാണാനും ആശംസകള്‍ അര്‍പ്പിക്കാനും അവസരം ലഭിച്ചു- കൂടിക്കാഴ്ചയെക്കുറിച്ച് ഡോ. മൂപ്പന്‍ പറഞ്ഞു.ദീര്‍ഘ വീക്ഷണം നിറഞ്ഞ നേതൃത്വത്തിലൂടെ യുഎഇയെ സമാധാനത്തിന്റെയും സമൃദ്ധിയുടെയും മരുപ്പച്ചയാക്കാന്‍ ദൈവം ഹിസ് ഹൈനെസിനെ അനുഗ്രഹിക്കട്ടെയെന്നും ഡോ.ആസാദ് മൂപ്പന്‍ കൂട്ടിച്ചേര്‍ത്തു.
.

Share this Article