ആസ്റ്ററിന് ദുബൈ എക്സലന്‍സ് അവാര്‍ഡ്

സ്വന്തം ലേഖകൻ
യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല് മക്തൂമിന്റെ രക്ഷാകര്‍തൃത്വത്തിലാണ് ഡി.ഇ.ടി പുരസ്കാരം നൽകുന്നത്. മികവും ഗുണനിലവാരവും പിന്തുടരുന്ന സംരംഭങ്ങളെയും സ്ഥാപനങ്ങളെയും ആദരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ബിസിനസ് എക്സലന്‍സ് അവാര്‍ഡുകൾ നൽകുന്നത്
ദുബൈ: ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഇക്കണോമി ആന്‍ഡ് ടൂറിസത്തിന്റെ ബിസിനസ് എക്സലന്‍സ് അവാര്‍ഡുകൾ ആസ്റ്ററിന്. ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത്കെയറിന് ദുബൈ ക്വാളിറ്റി അപ്രീസിയേഷന്‍ അവാര്‍ഡും ആസ്റ്റര്‍ ഫാര്‍മസിക്ക് ഹെല്‍ത്ത് വെല്‍നസ് മേഖലയിലെ മികച്ച സേവനം കാഴ്ചവെച്ച ബ്രാന്‍ഡിനുള്ള പുരസ്കാരവുമാണ് ലഭിച്ചത്. യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല് മക്തൂമിന്റെ രക്ഷാകര്‍തൃത്വത്തിലാണ് ഡി.ഇ.ടി പുരസ്കാരം നൽകുന്നത്. മികവും ഗുണനിലവാരവും പിന്തുടരുന്ന സംരംഭങ്ങളെയും സ്ഥാപനങ്ങളെയും ആദരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ബിസിനസ് എക്സലന്‍സ് അവാര്‍ഡുകൾ നൽകുന്നത്.
ദുബൈ ക്വാളിറ്റി അവാര്‍ഡിന്റെ ഭാഗമായ ദുബൈ ക്വാളിറ്റി അപ്രീസിയേഷന്‍ അവാര്‍ഡ്, ഈ വര്‍ഷം ആറ് വ്യത്യസ്ത മേഖലകളിലെ 10 സ്ഥാപനങ്ങളുടെ മികച്ച നേട്ടങ്ങളെയാണ് അംഗീകരിച്ചത്. 11 വര്‍ഷം തുടര്‍ച്ചയായി ആസ്റ്റർ ഫാർമസിയും അവാർഡ് പട്ടികയിലുണ്ട്. ഗുണനിലവാരമുള്ള മികച്ച സേവനങ്ങള്‍ നല്‍കിക്കൊണ്ട് ആരോഗ്യമേഖല വികസിപ്പിക്കുന്നതിനുള്ള യു.എ.ഇയുടെ വിഷന്‍ 2031 പിന്തുടര്ന്ന് നവീകരണ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുന്ന സ്ഥാപനമാണ് ആസ്റ്ററെന്ന് ഡെപ്യൂട്ടി മാനേജിങ് ഡയറക്ടര്‍ അലീഷാ മൂപ്പന് പറഞ്ഞു. അംഗീകാരങ്ങള്‍ പുതിയ തലങ്ങളിലേക്ക് മുന്നേറാനും രോഗികള്‍ക്ക് കൂടുതല്‍ സംതൃപ്തി പകരാനും പ്രോത്സാഹനമേകുന്നതായും അലീഷാ മൂപ്പന് വ്യക്തമാക്കി.
ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിലും പ്രവര്‍ത്തന മികവിലും ഉറച്ച വിശ്വാസമുള്ള സ്ഥാപനമെന്ന നിലയില്‍ മികച്ച സേവനങ്ങളിലൂടെ ഉപഭോക്തൃ സംതൃപ്തി വര്‍ധിപ്പിക്കാന്‍ തങ്ങൾ പ്രതിജ്ഞാബദ്ധമാണെന്ന് ആസ്റ്റർ റീട്ടെയില്‍ ചീഫ് എക്സിക്യൂട്ടിവ് ഓഫിസര്‍ എന്‍.എസ്. ബാലസുബ്രഹ്മണ്യന് പറഞ്ഞു.
വിസ തട്ടിപ്പിന് മൂക്കുകയറിടാൻ നോർക്കയും കേരള പൊലിസും
August 19 2022
ഉംറ തീർഥാടകർക്ക് ഇനി ഇൻഷുറൻസ് കവറേജ്
October 26 2022
യു.എ.ഇയിലെ 'സാലിക്’ ഇനി ജോയന്റ് സ്റ്റോക് കമ്പനി
June 30 2022
Sign up for the Newsletter
Join our newsletter and get updates in your inbox. We won’t spam you and we respect your privacy.