ദേരയിലെ കെട്ടിടത്തിൽ തീപിടുത്തം; മലയാളി ദമ്പതികളുൾപ്പെടെ 16 മരണം

സ്വന്തം ലേഖകൻ


മലപ്പുറം വേങ്ങര സ്വദേശി കാലങ്ങാടൻ റിജേഷ് (38), ഭാര്യ കണ്ടമംഗലത്ത് ജിഷി (32) എന്നിവരാണ് മരിച്ച മലയാളികൾ. തമിഴ്നാട്, പാകിസ്താൻ, സുഡാൻ, ആഫ്രിക്കൻ സ്വദേശികളും മരിച്ചിട്ടുണ്ട്. ദേര ഫിർജ് മുറാറിലെ തലാൽ ബിൽഡിങ്ങിൽ ശനിയാഴ്ച ഉച്ചക്ക് 12.35നാണ് സംഭവം

ദുബൈ: ദേരയിലെ താമസ സ്ഥലത്തുണ്ടായ തീപിടിത്തത്തിൽ മലയാളി ദമ്പതികൾ അടക്കം 16 പേർ മരിച്ചു. മലപ്പുറം വേങ്ങര സ്വദേശി കാലങ്ങാടൻ റിജേഷ് (38), ഭാര്യ കണ്ടമംഗലത്ത് ജിഷി (32) എന്നിവരാണ് മരിച്ച മലയാളികൾ. തമിഴ്നാട്, പാകിസ്താൻ, സുഡാൻ, ആഫ്രിക്കൻ സ്വദേശികളും മരിച്ചിട്ടുണ്ട്. 

ദേര ഫിർജ് മുറാറിലെ തലാൽ ബിൽഡിങ്ങിൽ ശനിയാഴ്ച ഉച്ചക്ക് 12.35നാണ് സംഭവം. അഞ്ച് നില കെട്ടിടത്തിന്റെ നാലാം നിലയിലാണ് തീ പിടിച്ചത്. ഷോർട്ട് സർക്യൂട്ടിനെ തുടർന്നാണ് തീപടർന്നതെന്നാണ് പ്രാഥമിക വിവരം. അടുത്ത മുറിയിലെ തീപിടിത്തത്തെ തുടർന്ന് റിജേഷിന്റെ മുറിയിലേക്ക് പുക പടരുകയായിരുന്നു. പുകശ്വസിച്ചാണ് ഇവരുടെ മരണം.

രക്ഷാപ്രവർത്തനം നടത്തിയ സെക്യൂരിറ്റി ഗാർഡും മരിച്ചതായാണ് വിവരം. ട്രാവൽസ് ജീവനക്കാരനാണ് റിജേഷ്. ഖിസൈസ് ക്രസൻറ് സ്കൂൾ അധ്യാപികയാണ് ജിഷി.
മൃതദേഹങ്ങൾ ദുബൈ പൊലീസ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
.

Share this Article