ലുലു ഗ്രൂപ്പിന് നാഫിസ് പുരസ്കാരം

സ്വന്തം ലേഖകൻ


സ്ഥാപനങ്ങളിൽ സ്വദേശിവത്ക്കരണം  നടത്തുന്ന സ്ഥാപനങ്ങൾക്ക് യു.എ.ഇ മാനവ വിഭവശേഷി മന്ത്രാലയത്തിൻ്റെ ആദരവാണ് നാഫിസ് പുരസ്കാരം


അബുദാബി: യു.എ.ഇ.യിലെ സ്വകാര്യ സ്ഥാപനങ്ങളിൽ സ്വദേശിവത്ക്കരണം  നടത്തുന്ന സ്ഥാപനങ്ങൾക്ക് മാനവ വിഭവശേഷി മന്ത്രാലയത്തിൻ്റെ ആദരവ്. അബുദാബി പ്രസിഡൻഷ്യൽ പാലസിൽ നടന്ന് ചടങ്ങിലാണ് പുരസ്കാരങ്ങൾ വിതരണം ചെയ്തത്. സ്വദേശിവത്ക്കരണം നടത്തുന്ന സ്ഥാപനങ്ങൾക്ക് നൽകുന്ന പുരസ്കാരമായ നാഫിസ് അവാർഡ് ലുലു ഗ്രൂപ്പ് ഉൾപ്പെടെ 21 സ്ഥാപനങ്ങൾക്കാണ് ലഭിച്ചത്. ലുലു ഗ്രൂപ്പിനുവേണ്ടി ചെയർമാൻ എം.എ. യൂസഫലി പുരസ്കാരം ഏറ്റുവാങ്ങി.

യു.എ.ഇ. പ്രസിഡണ്ട് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, യു.എ.ഇ. വൈസ് പ്രസിഡണ്ടും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, യു.എ.ഇ. ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കാര്യ മന്ത്രിയുമായ ശൈഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ, ദുബായ് ഉപഭരണാധികാരി ശൈഖ് മക്തൂം ബിൻ മുഹമ്മദ് അൽ മക്തൂം, യു.എ.ഇ. വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുള്ള ബിൻ സായിദ് അൽ നഹ്യാൻ, മാനവവിഭസശേഷി സ്വദേശിവത്ക്കരണ മന്ത്രി അബ്ദുറഹ്മാൻ അൽ അവാർ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. യു.എ.ഇ. പ്രസിഡണ്ട് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, വൈസ് പ്രസിഡണ്ടും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഉൾപ്പെടെയുള്ളവർ നാഫിസ് പുരസ്കാര ജേതാക്കൾക്കൊപ്പം
.

Share this Article