ശ്രീനഗറിൽ ലുലു ഹൈപ്പർമാർക്കറ്റ് വരുന്നു

സ്വന്തം ലേഖകൻ
ശ്രീനഗറിലെ സെംപോറയിൽ എമാർ ഗ്രൂപ്പ് സ്ഥാപിക്കുന്ന 'മാൾ ഓഫ് ശ്രീനഗറി'ന്റെ തറക്കല്ലിടൽ ചടങ്ങിൽ ലുലു ഇന്ത്യയുടെ ചീഫ് ഓപ്പറേഷൻ ഓഫീസർ രജിത് രാധാകൃഷ്ണനും എമാർ ഗ്രൂപ്പ് സിഇഒ അമിത് ജെയിനും ധാരണാപത്രത്തിൽ ഒപ്പുവെച്ചു. പത്ത് ലക്ഷം ചതുരശ്രയടി വിസ്തീർണ്ണത്തിലുള്ള പദ്ധതി 2026-ൽ പൂർത്തിയാക്കാനാണ് ആഗോള പ്രശസ്തമായ ബുർജ് ഖലീഫ, ദുബായ് മാൾ എന്നിവയുടെ ഉടമസ്ഥരായ എമാർ ഉദ്ദേശിക്കുന്നത്
ശ്രീനഗർ: മിഡിൽ ഈസ്റ്റ് റീട്ടെയ്‌ലർ ഗ്രൂപ്പായ ലുലു ഗ്രൂപ്പ് ജമ്മു കശ്മീരിൽ പുതിയ ഹൈപ്പർമാർക്കറ്റ് വരുന്നു. ഹൈപ്പർ മാർക്കറ്റ് ആരംഭിക്കുന്നതിനായി ലുലു ഗ്രൂപ്പും യുഎഇ ആസ്ഥാനമായുള്ള എമാർ ഗ്രൂപ്പും തമ്മിൽ ധാരണയായി. ശ്രീനഗറിലെ സെംപോറയിൽ എമാർ ഗ്രൂപ്പ് സ്ഥാപിക്കുന്ന 'മാൾ ഓഫ് ശ്രീനഗറി'ന്റെ തറക്കല്ലിടൽ ചടങ്ങിൽ വെച്ചാണ് ലുലു ഇന്ത്യയുടെ ചീഫ് ഓപ്പറേഷൻ ഓഫീസർ രജിത് രാധാകൃഷ്ണനും എമാർ ഗ്രൂപ്പ് സിഇഒ അമിത് ജെയിനുമാണ് ധാരണാപത്രത്തിൽ ഒപ്പുവച്ചത്.
ജമ്മു കാശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹയാണ് 250 കോടി രൂപ നിക്ഷേപത്തിൽ ആരംഭിക്കുന്ന മാൾ ഓഫ് ശ്രീനഗറിൻ്റെ തറക്കല്ലിട്ടത്. പത്ത് ലക്ഷം ചതുരശ്രയടി വിസ്തീർണ്ണത്തിലുള്ള പദ്ധതി 2026-ൽ പൂർത്തിയാക്കാനാണ് ആഗോള പ്രശസ്തമായ ബുർജ് ഖലീഫ, ദുബായ് മാൾ എന്നിവയുടെ ഉടമസ്ഥരായ എമാർ ഉദ്ദേശിക്കുന്നത്. ദുബായിലെ ഇന്ത്യൻ കോൺസൽ ജനറൽ അമൻ പുരി, യുഎഇ ഇന്ത്യ ബിസിനസ് കൗൺസിൽ ചെയർമാനും ഷറഫ് ഗ്രൂപ്പ് വൈസ് ചെയർമാനുമായ മേജർ ജനറൽ ഷറഫുദ്ദീൻ ഷറഫ്, ജമ്മു കശ്മീർ ഗവൺമെന്റ് ചീഫ് സെക്രട്ടറി അരുൺ കുമാർ മേത്ത ഉൾപ്പെടെ മറ്റ് പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു.
ഒരു ലക്ഷം ചതുരശ്രയടി വിസ്തീർണ്ണത്തിലാണ് ഹൈപ്പർ മാർക്കറ്റ് സ്ഥാപിക്കുന്ന
ഹൈപ്പർ മാർക്കറ്റിൽ കശ്മീരിൽ നിന്നുള്ള ഏകദേശം 1,500 ഓളം ആളുകൾക്ക് തൊഴിൽ ലഭ്യമാക്കുമെന്ന് ലുലു ഇന്ത്യ സി.ഒ.ഒ. രജിത് രാധാകൃഷ്ണൻ പറഞ്ഞു.
ജമ്മു കശ്മീരില്‍ ആദ്യഘട്ടത്തില്‍ 200 കോടി രൂപയുടെ നിക്ഷേപം നടത്തുന്നതെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി പറഞ്ഞു. പദ്ധതികളിലൂടെ പ്രദേശവാസികളായ യുവാക്കള്‍ക്ക് നിരവധി തൊഴിലവസരങ്ങള്‍ ലഭിക്കുന്നത്. ഇതിന് പുറമെ കാര്‍ഷിക മേഖലയ്ക്കും കര്‍ഷകര്‍ക്കും വലിയ പ്രയോജനമുണ്ടാകുമെന്നും യൂസഫലി കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ വർഷം ജനുവരിയിൽ ദുബായിൽ വെച്ച് ജമ്മു കശ്മീർ സർക്കാരും ലുലു ഗ്രൂപ്പും തമ്മിൽ ഒപ്പ് വെച്ച ധാരണയുടെയും തുടർ ചർച്ചകളുടെയും അടിസ്ഥാനത്തിലാണ് ലുലു ഗ്രൂപ്പ് കാശ്മീരിൽ നിക്ഷേപിക്കുന്നത്. നിലവിൽ കാശ്മീർ കുങ്കുമപ്പൂവ്, ആപ്പിൾ, ബദാം, വാൾ നട്ട് ഉൾപ്പെടെ കാശ്മീരിൽ നിന്നും ലുലു വിവിധ ഹൈപ്പർ മാർക്കറ്റുകളിലേക്ക് കയറ്റി അയക്കുന്നുണ്ട്.
മലപ്പുറം സ്വദേശി ദുബൈയിൽ മരിച്ചു
November 14 2022
ദുബൈയിൽ കെട്ടിട നിർമ്മാണത്തിന് ഏകജാലകം
June 19 2022
Sign up for the Newsletter
Join our newsletter and get updates in your inbox. We won’t spam you and we respect your privacy.