ലുലുവിൽ പർച്ചേസ് ചെയ്യൂ; ഇനി സന്തോഷം ഉറപ്പ്

സ്വന്തം ലേഖകൻ
ഉപഭോക്താക്കളുടെ മുഖത്ത് പുഞ്ചിരി ഉറപ്പാക്കുന്ന ഏറ്റവും മികച്ച ക്യാഷ്ബാക്ക് ഓഫറുകളും, വിലക്കിഴിവുമാണ് ഹാപ്പിനെസ് റിവാർഡ് പ്രോഗ്രാമിന്റെ ഭാഗമായി ഉപഭോക്താക്കൾക്ക് ലഭിക്കുക.
ജിസിസിയിലെ ലുലു സ്റ്റോറുകളിൽ ഉപഭോക്താക്കൾക്ക് വമ്പൻ ഓഫറുകളും ഷോപ്പിങ് കിഴിവും ലഭ്യമാകും
അബൂദാബി: ഹാപ്പിനെസ് ഡേയിൽ ഹാപ്പിനെസ് റിവാർഡ് പ്രോഗ്രാമിന് ലുലുവിൽ തുടക്കമായി. ഉപഭോക്താക്കളുടെ മുഖത്ത് പുഞ്ചിരി ഉറപ്പാക്കുന്ന ഏറ്റവും മികച്ച ക്യാഷ്ബാക്ക് ഓഫറുകളും, വിലക്കിഴിവുമാണ് ഹാപ്പിനെസ് റിവാർഡ് പ്രോഗ്രാമിന്റെ ഭാഗമായി ഉപഭോക്താക്കൾക്ക് ലഭിക്കുക. അബുദാബി മുഷ്രിഫ് മാളിലെ ലുലു ഹൈപ്പർമാർക്കറ്റിൽ നടന്ന ചടങ്ങിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി ഹാപ്പിനെസ് റിവാർഡ് പ്രോഗ്രാമിന് തുടക്കം കുറിച്ചു.
ലുലു ഹൈപ്പർ മാർക്കറ്റിലെ സ്പെഷ്യൽ ഡെസ്ക്കിൽ നേരിട്ടെത്തിയും , ഓൺലൈനായും ഉപഭോക്താക്കൾക്ക് ഹാപ്പിനെസ് റിവാർഡ് പ്രോഗ്രാമിന്റെ ഭാഗമാകാം. യുഎഇയിലെ ലുലു സ്റ്റോറുകളിലാണ് ആദ്യഘട്ടമായി ഹാപ്പിനെസ് റിവാർഡ് പ്രോഗ്രാം തുടങ്ങിയിരിക്കുന്നത്, ഉടൻ തന്നെ ജിസിസിയിലെ 248 സ്റ്റോറുകളിലേക്കും ഈ പദ്ധതി വിപുലീകരിക്കും.

''ഉപഭോക്താക്കളെ കൂടുതൽ സന്തോഷകരമാക്കുന്ന ലുലുവിന്റെ മറ്റൊരു പദ്ധതിക്കാണ് തുടക്കമായിരുന്നത്. ലോകം സന്തോഷ ദിനം ആചരിക്കുകയും , വിശുദ്ധ റമദാൻ മാസം ആഗതമാകുകയും ചെയ്യുന്ന സമയത്ത് തന്നെ ഏറ്റവും മികച്ച ഈ റിവാർഡ് പ്രോഗ്രാം അവതരിപ്പിക്കാൻ കഴിഞ്ഞു എന്നതിൽ ഞങ്ങൾക്ക് ഏറെ സന്തോഷമുണ്ട് ..'' ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി പറഞ്ഞു.
എപ്പോഴും ലുലുവിനെ പിന്തുണയ്ക്കുന്ന ഉപഭോക്താക്കൾക്ക് കൂടുതൽ മൂല്യവും ഇളവും സൗകര്യവും സന്തോഷവും പകരുന്നതാണ് ഹാപ്പിനെസ് റിവാർഡ് പദ്ധതിയെന്ന് ഉറപ്പുണ്ടെന്നും, വിശ്വസ്തരായ ഉപഭോക്താക്കളോട് നന്ദി പ്രകടിപ്പിക്കാനുള്ള വഴിയാണ് ഈ പദ്ധതിയെന്നും അദ്ദേഹം കൂട്ടിചേർത്തു.

പ്രോഗ്രാമിൽ രജിസ്റ്റർ ചെയ്തവർക്ക്, ലുലു ആപ്പ് വഴിയോ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ വഴിയോ ക്യാഷ് കൗണ്ടറുകളിൽ നിന്ന് റിവാർഡുകൾ ലഭിക്കും. ഹാപ്പിനെസ് റിവാർഡിന്റെ ഭാഗമായി ലഭിക്കുന്ന അഞ്ച് പ്രധാന ഗുണങ്ങളാണ് എടുത്തുകാണേണ്ടതെന്ന് ലുലു ഗ്രൂപ്പ് കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ വി നന്ദകുമാർ ചൂണ്ടികാട്ടി. ''ക്യാഷ് കൗണ്ടറുകളിൽ നിന്ന് തൽക്ഷണം ലഭിക്കുന്ന ഇൻസ്റ്റന്റ് ഡിസ്ക്കൗണ്ട്, ആകർഷകമായ റിവാർഡ് പോയിന്റുകൾ, ഏറ്റവും മികച്ച ഇളവുകൾ, സ്പെഷ്യൽ പ്രിവിലേജ്, മറ്റ് ബ്രാൻഡുകളിൽ നിന്ന് ലഭിക്കുന്ന മികച്ച ഓഫറുകൾ. ഹാപ്പിനെസ് റിവാർഡ് പ്രോഗ്രാമിലൂടെ ഏറ്റവും മികച്ച സന്തോഷകരമായ സേവിംഗ്സിനുള്ള അവസരമാണ് ഒരുക്കിയിരിക്കുന്നത്.'' വി നന്ദകുമാർ കൂട്ടിചേർത്തു.
ലുലു ഗ്രൂപ്പ് സിഇഒ സെയ്ഫി രൂപാവാല, സിഒഒ സലീം വി.ഐ, റീട്ടെയ്ൽ ഓപ്പറേഷൻസ് ഡെയറക്ടർ ഷാബു അബ്ദുൾ മജീദ്, സിഐഒ മുഹമ്മദ് അനീഷ്, സിഎഫ്ഒ ഇ.പി നമ്പൂതിരി, ഡയറക്ടർ ഓഫ് ഓഡിറ്റ് കെ.കെ പ്രസാദ്, റീട്ടെയ്ൽ ഓഡിറ്റ് ഡയറക്ടർ സന്തോഷ് പിള്ള എന്നിവരും ചടങ്ങിൽ ഭാഗമായി.
മജ്ലിസിൽ നുകരാം സംഗീതവിരുന്നും
March 22 20232.jpg)
പോപ്പിനെ സ്വീകരിച്ച് ബഹ്റൈന്
November 05 2022
സ്വപ്നയുടെ രഹസ്യമൊഴി സുപ്രീംകോടതിയിലേക്ക്
July 21 2022
വിശുദ്ധരാവുകളെ വിസ്മയമാക്കി റമദാന് ആഘോഷം
March 28 2023
Sign up for the Newsletter
Join our newsletter and get updates in your inbox. We won’t spam you and we respect your privacy.