ദുബൈയിലെ ആദ്യ ഇന്‍-സ്റ്റോര്‍ ഫ്‌ളൂ വാക്‌സിനേഷനുമായി ആസ്റ്റര്‍ ഫാര്‍മസി

സ്വന്തം ലേഖകൻ


ഇന്‍-സ്‌റ്റോര്‍ വാക്‌സിനേഷന്‍ പ്രോഗ്രാം ദുബായ് അല്‍ നഹ്ദയിലെ ആസ്റ്റര്‍ ഫാര്‍മസി 200ല്‍ ആരംഭിക്കും. പ്രാരംഭ ഘട്ടത്തില്‍ ഫ്‌ളൂ വാക്‌സിനുകള്‍ നല്‍കുന്നു. തുടര്‍ന്ന് മറ്റ് സാംക്രമിക രോഗ വാക്‌സിനുകളും പരിചയപ്പെടുത്തും

ദുബൈ: ആസ്റ്റര്‍ ഡിഎം ഹെല്‍ക്ക് കെയറിന്റെ റീടെയില്‍ വിഭാഗവും ജിസിസിയിലെ മുന്‍നിര ഫാര്‍മസി ശൃംഖലയുമായ ആസ്റ്റര്‍ ഫാര്‍മസി ഔട്‌ലെറ്റുകളില്‍ ഇന്‍-സ്‌റ്റോര്‍ വാക്‌സിനേഷനുകള്‍ വാഗ്ദാനം ചെയ്ത് ഈ രംഗത്ത് പ്രഥമ കാല്‍വെപ്പ് നടത്തിയതായി പ്രഖ്യാപിച്ചു. ദുബായില്‍ ഒരു ഫാര്‍മസി റീടെയില്‍ ശൃംഖല ഇന്‍-സ്‌റ്റോര്‍ വാക്‌സിനേഷനുകള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത് ഇതാദ്യമായാണ്. 

ഇന്‍-സ്‌റ്റോര്‍ വാക്‌സിനേഷന്‍ പ്രോഗ്രാം ദുബായ് അല്‍ നഹ്ദയിലെ ആസ്റ്റര്‍ ഫാര്‍മസി 200ല്‍ ആരംഭിക്കും. പ്രാരംഭ ഘട്ടത്തില്‍ ഫ്‌ളൂ വാക്‌സിനേഷനുകളാണുണ്ടാവുക. സാംക്രമിക രോഗങ്ങള്‍ക്കെതിരായുള്ള കൂടുതല്‍ പ്രതിരോധ വാക്‌സിനുകള്‍ പിന്നീട് ചേര്‍ക്കുന്നതാണ്.     

''പൊതുജനാരോഗ്യം മെച്ചപ്പെടുത്താന്‍ പുതിയ വഴികള്‍ സ്വീകരിക്കുന്നതില്‍ യുഎഇ ഹെല്‍ത് റഗുലേറ്ററി അഥോറിറ്റി എല്ലായ്‌പ്പോഴും മുന്‍പന്തിയിലാണ്. വാക്‌സിനുകള്‍ നല്‍കാനും യുഎഇയിലുടനീളമുള്ള പ്രതിരോധ ആരോഗ്യ സംവിധാനങ്ങളിലുള്‍പ്പെടാനും ഞങ്ങള്‍ക്ക് ലൈസന്‍സ് നല്‍കിയതിന് ആരോഗ്യ അധികൃതരോട് ആസ്റ്റര്‍ ഫാര്‍മസി കൃതജ്ഞരാണ്. ഈ വിധത്തില്‍ ദ്യ ഫാര്‍മസി ശൃംഖലയാവാന്‍ കഴിഞ്ഞതില്‍ ഞങ്ങള്‍ക്ക് അഭിമാനമുണ്ട്'' -ആസ്റ്റര്‍ റീടെയില്‍ സിഇഒ എന്‍. എസ് ബാലസുബ്രഹ്മണ്യന്‍ പറഞ്ഞു.

വാക്‌സിനേഷന്‍ എടുക്കാനുള്ള രജിസ്‌ട്രേഷന്‍ പ്രക്രിയ ലളിതമാക്കുകയും കാര്യക്ഷമമാക്കുകയും ചെയ്തിട്ടുണ്ട്. രോഗി ഈ സൗകര്യത്തിലേക്ക് പ്രവേശിച്ച് കൗണ്ടറില്‍ രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞാല്‍, രോഗിക്ക് നേരിട്ട് പ്രധാനപ്പെട്ട പരിശോധനക്കായി വാക്‌സിനേഷനുമായി മുന്നോട്ട് പോകാം. ഫ്‌ളൂ വാക്‌സിനേഷനായി ക്‌ളിനിക്കിലേക്കോ മെഡിക്കല്‍ സെന്ററിലേക്കോ പോകുന്നതിനു പകരം രോഗികള്‍ക്ക് അവരുടെ അയല്‍പക്കത്തുള്ള വാക്‌സിനുകള്‍ പ്രയോജനപ്പെടുത്തുന്നത് കൂടുതല്‍ സൗകര്യപ്രദമാക്കുന്ന വാക് ഇന്‍ ക്‌ളിനിക്കുകളും ഞങ്ങള്‍ അനുവദിക്കുന്നു. എല്ലാ എമിറേറ്റുകളിലുടനീളമുള്ള 200ലധികം ഫാര്‍മസികളുടെ ഞങ്ങളുടെ വിശാലമായ ശൃംഖല സമൂഹത്തെ മികച്ച രീതിയില്‍ സേവിക്കാന്‍ പ്രാപ്തമാക്കുന്നു. ഇത് ഞങ്ങളുടെ രോഗികളുടെ പ്രതിരോധശേഷി ശക്തിപ്പെടുത്താനും പൊതുജനാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും -അദ്ദേഹം കൂട്ടിച്ചേര്‍ത്തു.   

''ആദ്യ ഘട്ടത്തില്‍ ഫാര്‍മസി ഔട്‌ലെറ്റില്‍ പനി തടയാന്‍ പരിശീലനം ലഭിച്ചതും ഡിഎച്ച്എ ലൈസന്‍സുള്ളതുമായ പ്രൊഫഷണലുകള്‍ വാക്‌സിനുകള്‍ നല്‍കും. ഫ്‌ളൂ ഒരു വാര്‍ഷിക പ്രതിഭാസമാണ്. കോവിഡ് മഹാമാരിക്ക് ശേഷം കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഫ്‌ളൂ പൊട്ടിപ്പുറപ്പെടുന്നത് വ്യാപകമായി വര്‍ധിച്ചു. പ്രതിരോധ വാക്‌സിനുകള്‍ ഉപയോഗിച്ച് ഫ്‌ളൂ കൈകാര്യം ചെയ്യുന്നത് അതിന്റെ സങ്കീര്‍ണതയും തീവ്രതയും ഗണ്യമായി കുറക്കുകയും സാധാരണ വൈറസുകള്‍ക്കെതിരെ സംരക്ഷണം നല്‍കുകയും ചെയ്യുന്നു. തുടര്‍ച്ചയായ പ്രതിരോധ ശേഷി ഉറപ്പാക്കാന്‍ വാക്‌സിന്‍ വര്‍ഷം തോറും പരിഷ്‌കരിക്കുന്നു.

നിലവില്‍ ആസ്റ്റര്‍ വാക്‌സിനേഷന്‍ പ്രോഗ്രാം 18നും 65നുമിടയ്ക്ക് പ്രായമുള്ളവര്‍ക്ക് മാത്രമേ നല്‍കൂ. വേഗത്തിലും എളുപ്പത്തിലും വാക്‌സിനേഷന്‍ രൂപകല്‍പന ചെയ്തിരിക്കുന്നത് ഇന്‍ഫ്‌ളുവന്‍സാ വൈറസിന്റെ സമ്മര്‍ദങ്ങളില്‍ നിന്ന് സംരക്ഷിക്കാനും ആശുപത്രിയില്‍ പ്രവേശിക്കാനുള്ള സാധ്യത കുറക്കാനുമായാണ്. രോഗബാധിതരാവാതിരിക്കാനുള്ള ചെലവു കുറഞ്ഞ മാര്‍ഗം കൂടിയാണിത്. ആരോഗ്യ സംരക്ഷണ വിദഗ്ധര്‍ ഇത് ശുപാര്‍ശ ചെയ്യുന്നു'' -ആസ്റ്റര്‍ റീടെയില്‍ സിഒഒ ഷിറാസ് ഖാന്‍ പറഞ്ഞു.            

യുഎഇയില്‍ സാധാരണയായി സീസണ്‍ അടിസ്ഥാനത്തിലുള്ള ഫ്‌ളൂ വ്യാപകമാണ്. എല്ലാ വര്‍ഷവും ഒക്ടോബര്‍ മുതല്‍ മാര്‍ച്ച് വരെയാണ് ഇത് പൊട്ടിപ്പുറപ്പെടാറുള്ളത്. ഇന്‍ഫ്‌ളുവന്‍സയുടെ വ്യാപനം നിരീക്ഷിക്കാനും നിയന്ത്രിക്കാനുമായി യുഎഇ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുന്നു. ആസ്റ്റര്‍ ഇന്‍-സ്റ്റോര്‍ വാക്‌സിനേഷന്‍ പ്രോഗ്രാം ഇതിന് അനുയോജ്യമാണ്. 
വാക്‌സിനേഷന്‍ യജ്ഞത്തോടൊപ്പം, കൈ കഴുകുന്നതിന്റെ പ്രാധാന്യം, ചുമയും തുമ്മലും മറയ്ക്കല്‍, അണുബാധ പടരാതിരിക്കാന്‍ രോഗികളുമായുള്ള സമ്പര്‍ക്കം ഒഴിവാക്കല്‍ തുടങ്ങിയ നിരവധി ശുചിത്വ രീതികളെ കുറിച്ച് ആസ്റ്റര്‍ പൊതുജനങ്ങളില്‍ ബോധവത്കരണം നടത്തുന്നു.
.

Share this Article