ദുബൈയുടെ ആകാശത്ത് ഇനി എയർടാക്സികളും

0


ദുബൈ: ടൂറിസം മേഖലയിൽ കുതിച്ചു ചാട്ടത്തിലാണ്​ ദുബൈ. ഈ കുതിപ്പിന്​ വേഗത പകരാൻ ടൂറിസ്റ്റുകൾക്കായി എയർ ടാക്സികൾ ഒരുക്കുന്ന തിരക്കിലാണ്​ ദുബൈ. 2026ഓടെ ദുബൈ നഗരത്തിന്​ മുകളിലൂടെ ടൂറിസ്റ്റുകൾക്ക്​ എയർ ടാക്സിയിൽ പറന്ന്​ നടന്ന്​ കാഴ്ചകൾ ആസ്വദിക്കാം. 

ഡ്രൈവർ പോലും ആവശ്യമില്ലാത്ത എയർ ടാക്സികളായിരിക്കും ഇതെന്നാണ്​ സൂചന. ആദ്യത്തെ ഇലക്​ട്രിക്​ എയർ ടാക്സികൾ പാമിലെ അറ്റ്​ലാന്‍റിസിൽ നിന്നായിരിക്കും ടൂറിസ്റ്റുകളുമായി പറന്നുയരുക. ഇത്​ സംബന്ധിച്ച കരാറിൽ ഈവ്​ ഹോൾഡിങും ഫാൽകൺ ഏവിയേഷൻ സർവീസസും ഒപ്പുവെച്ചു.
.

Share this Article