സ്നേഹസംഗമമായി മാധ്യമപ്രവർത്തകരുടെ ഒത്തുചേരൽ

സ്വന്തം ലേഖകൻ
'മിണ്ടിയും പറഞ്ഞും ഒന്നിച്ചിരിക്കാം’ എന്ന പേരിൽ ഷാർജ ആസ്ടെക് ഫാം ഹൗസിൽ നടന്ന സംഗമത്തിൽ മാധ്യമപ്രവർത്തകരും കുടുംബാംഗങ്ങളും പങ്കെടുത്തു
ദുബൈ: ഇന്ത്യൻ മാധ്യമപ്രവർത്തകരുടെ കൂട്ടായ്മയായ ദുബൈ ഇന്ത്യൻ മീഡിയ ഫ്രറ്റേണിറ്റി സ്നേഹ സംഗമം സംഘടിപ്പിച്ചു. ‘മിണ്ടിയും പറഞ്ഞും ഒന്നിച്ചിരിക്കാം’ എന്ന പേരിൽ ഷാർജ ആസ്ടെക് ഫാം ഹൗസിൽ നടന്ന സംഗമത്തിൽ മാധ്യമപ്രവർത്തകരും കുടുംബാംഗങ്ങളും പങ്കെടുത്തു.
മെന്‍റലിസ്റ്റ് മഹേഷ് കാപ്പിൽ അവതരിപ്പിച്ച മെന്‍റലിസ്റ്റ് ഷോയോടെയായിരുന്നു പരിപാടിയുടെ തുടക്കം. അംഗങ്ങളുടെ ഗാനമേളയും വിവിധ കലാപരിപാടികളും അരങ്ങേറി. വിവിധ പരിപാടികളിലെ വിജയികൾക്ക് മാധ്യമപ്രവർത്തകരായ എം.സി.എ. നാസർ, കെ.എം. അബ്ബാസ്, ഭാസ്കർ രാജ്, കമാൽ കാസിം, ജലീൽ പട്ടാമ്പി, ഇക്വിറ്റി പ്ലസ് എം.ഡി ജൂബി കുരുവിള എന്നിവർ സമ്മാന ദാനം നിർവഹിച്ചു.
പരിപാടികൾക്ക് മീഡിയ കോഡിനേറ്റർമാരായ അനൂപ് കീച്ചേരി, തൻസി ഹാഷിർ, ഷിഹാബ് അബ്ദുൽകരീം, സംഘാടക സമിതി അംഗങ്ങളായ ടി. ജമാലുദ്ദീൻ, ഷിനോജ് ഷംസുദ്ദീൻ, നിഷ് മേലാറ്റൂർ, അരുൺ പാറാട്ട്, തൻവീർ എന്നിവർ നേതൃത്വം നൽകി.
ബിസ്മി ഹോൾസെയിൽ, ഹാബിറ്റാറ്റ് സ്കൂൾ, ആഡ് ആൻഡ് എം, ഇക്വിറ്റി പ്ലസ്, നെല്ലറ, ഈസ്റ്റേൺ, ആർ.കെ.ജി, നികായ്, ബിരിയാണി ഗീ റേസ്, എം.ടി.ആർ, ഈസ്റ്റ് ടി, ചിക്കിങ് എന്നിവരായിരുന്നു പരിപാടിയുടെ പ്രായോജകർ.
അൽ കോബാറിൽ പുതിയ ലുലു ഹൈപ്പർ മാർക്കറ്റ് തുറന്നു
February 16 2023
Sign up for the Newsletter
Join our newsletter and get updates in your inbox. We won’t spam you and we respect your privacy.