ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്സിങ് അവാർഡ്; ജൂറിയെ പ്രഖ്യാപിച്ചു

സ്വന്തം ലേഖകൻബോട്‌സ്‌വാനയിലെ മുൻ ആരോഗ്യ വകുപ്പ് മന്ത്രിയും ഗ്ലോബൽ എച്ച്‌ഐവി പ്രിവൻഷൻ കോയലീഷൻ കോ-ചെയർപഴ്‌സണുമായ ഷൈയ്‌ല ട്‌ലോ ഉൾപെടെയുള്ള ലോകത്തിലെ പ്രമുഖ ആരോഗ്യ വിദഗ്ദരാണ് ജൂറി പാനലിലുള്ളത്

ദുബൈ: ലണ്ടനിൽ നടക്കുന്ന ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്സിങ് അവാർഡ് ജൂറിയെ തീരുമാനിച്ചു.

ഇന്റർനാഷനൽ കൗൺസിൽ ഓഫ് നഴ്‌സസ് ചീഫ് എക്‌സിക്യൂട്ടിവ് ഓഫിസർ ഹോവാർഡ് കാറ്റൺ, ബോട്‌സ്‌വാനയിലെ മുൻ ആരോഗ്യ വകുപ്പ് മന്ത്രിയും ഗ്ലോബൽ എച്ച്‌ഐവി പ്രിവൻഷൻ കോയലീഷൻ കോ-ചെയർപഴ്‌സണുമായ ഷൈയ്‌ല ട്‌ലോ, ഡബ്ല്യൂഎച്ച്ഒ കൊളാബറേറ്റിങ്ങ് സെന്റർ ഫോർ നഴ്‌സിങ്ങിന്റെ അഡ്ജങ്റ്റ് പ്രഫ. ജയിംസ് ബുക്കാൻ, ഗ്ലോബൽ ഫണ്ട് ബോർഡിന്റെ സ്ട്രാറ്റജി കമ്മിറ്റി വൈസ് ചെയർമാനും, ജിഎഫ് ബോർഡ് ഡവലപ്പിങ് കൺട്രി എൻജിഒ ഡെലിഗേഷന്റെ ബോർഡ് അംഗവുമായ ഡോ. ജെ. കരോലിൻ ഗോമസ്, ഓഫിസർ ഓഫ് ദി ഓർഡർ ഓഫ് ബ്രിട്ടിഷ് എംപയർ ജേതാവും റോയൽ കോളജ് ഓഫ് നഴ്സിങ്ങിന്റെ മുൻ സിഇഒയുമായ ഡോ. പീറ്റർ കാർട്ടർ, ഡിജിറ്റൽ ഉപദേഷ്ടാവും ഹെൽത്ത് ഫോർ ഓൾ അഡ്വൈസറി മാനേജിങ് ഡയറക്ടറുമായ ഡോ. നിതി പാൽ എന്നിവരാണ് ജൂറി അംഗങ്ങൾ.
.

Share this Article