ബഫര്‍ സോണ്‍: പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപോയി

0
തിരുവനന്തപുരം: സുപ്രീം കോടതിയിലെ ബഫര്‍ സോണ്‍ ഉത്തരവിനെ തുടര്‍ന്ന് ജനങ്ങള്‍ക്കുള്ള ആശങ്ക പരിഹരിക്കാന്‍ സര്‍ക്കാര്‍ പരാജയപ്പെട്ട സാഹചര്യം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു. വനം മന്ത്രി എ.കെ ശശീന്ദ്രന്റെ മറുപടിപയുടെ അടിസ്ഥാനത്തിലാണ് സ്പീക്കര്‍ അനുമതി നിഷേധിച്ചത്. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങി പോയി.
സുപ്രീം കോടതി വിധി കേരളത്തെ ഗൗരവതരമായി ബാധിക്കുന്ന ഒന്നാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് വനംവകുപ്പ് മന്ത്രിയുടെ പ്രസംഗത്തിന് മറുപടിയായി പറഞ്ഞു. എന്നാല്‍ ഇത്രയും കുടുംബങ്ങളെയും പട്ടണങ്ങളെയും ബാധിക്കുന്ന ഇവിടെ ബഫര്‍ സോണ്‍ ആയി പ്രഖ്യാപിക്കുന്നത് ദോഷകരമാണ്. അതുകൊണ്ട് കേരളത്തിന്റെ ഭാഗത്ത് നിന്ന് ഒരു പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് വി.ഡി. സതീശന് പറഞ്ഞു.
2011ലെ യു.പി.എ സര്‍ക്കാരിന്റെ കാലത്താണ് 10 കിലോമീറ്റര്‍ ബഫര്‍ സോണ്‍ ആക്കാനുള്ളതീരുമാനം വന്നത് എന്ന് മുഖ്യമന്ത്രി പറഞ്ഞു. അത് തെറ്റാണ്. 2002ലെ ബി.ജെ.പി സര്‍ക്കാര്‍ ആണ് 10 കിലോമീറ്റര്‍ ചുറ്റളവില്‍ ബഫര്‍ സോണ്‍ കൊണ്ട് വരാന്‍ ആദ്യം തീരുമാനിച്ചത് എന്ന് വി.ഡി. സതീശന് പറഞ്ഞു.സുപ്രീം കോടതി വിധി കേരളത്തെ ഗൗരവതരമായി ബാധിക്കുന്ന ഒന്നാണ്. ആര്‍ക്കും അതില്‍ തര്‍ക്കമില്ല. കേരളത്തിലെ 20 ഓളം പട്ടണങ്ങളെയും ഒരു ലക്ഷത്തിലധികം കുടുംബങ്ങളെയും രണ്ടര ലക്ഷത്തോളം ഏക്കര്‍ സ്ഥലത്തെയും ഇത് ബാധിക്കും. ജന ജീവിതത്തെ അവിടുത്തെ നിര്‍മിതികളെ ഉപജീവന മാര്‍ഗങ്ങളെ ഒക്കെ ഇത് ബാധിക്കുന്ന വിധിയാണ് ഇത്. കേരളത്തിലെ ഭൂപ്രദേശത്തിലെ 30 ശതമാനം സ്ഥലവും കാടുള്ള സംസ്ഥാനമാണ് കേരളം. ഇന്ത്യയിലെ ഏറ്റവും ജനസാന്ദ്രതയുള്ള സംസ്ഥാനവുമാണ് കേരളം. 30 ശതമാനം കാടിനെ സംരക്ഷിക്കും. എന്നാല്‍ ഇത്രയും കുടുംബങ്ങളെയും പട്ടണങ്ങളെയും ബാധിക്കുന്ന ഇവിടെ ബഫര്‍ സോണ്‍ ആയി പ്രഖ്യാപിക്കുന്നത് ദോഷകരമാണ്. അതുകൊണ്ട് കേരളത്തിന്റെ ഭാഗത്ത് നിന്ന് ഒരു പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. അതിന് പൂര്‍ണ പിന്തുണ പ്രതിപക്ഷത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്ന് ഉറപ്പ് നല്‍കുകയാണ്. 2011ലെ യു.പി.എ സര്‍ക്കാരിന്റെ കാലത്താണ് 10 കിലോമീറ്റര്‍ ബഫര്‍ സോണ്‍ ആക്കാനുള്ളതീരുമാനം വന്നത് എന്ന് മുഖ്യമന്ത്രി പറഞ്ഞു. അത് തെറ്റാണ്. 2002ലെ ബി.ജെ.പി സര്‍ക്കാര്‍ ആണ് 10 കിലോമീറ്റര്‍ ചുറ്റളവില്‍ ബഫര്‍ സോണ്‍ കൊണ്ട് വരാന്‍ ആദ്യം തീരുമാനിച്ചത് എന്ന് വി.ഡി. സതീശന് പറഞ്ഞു,' വി.ഡി. സതീശന് പറഞ്ഞു.
എണ്ണിയാലൊടുങ്ങാത്ത വൈവിധ്യ ശേഖരവുമായി അൽ സറൂണി
August 13 2022
ആരോഗ്യകരമായ ജീവിതശൈലിക്ക് ബൈക്ക് @ സ്കൂൾ
June 30 2022
തടവുകാർക്ക് 65 ലക്ഷം ദിർഹം സാമ്പത്തികസഹായം നൽകുന്നു
November 01 2022
Sign up for the Newsletter
Join our newsletter and get updates in your inbox. We won’t spam you and we respect your privacy.