ആമസോണ്‍ നിക്ഷേപം നടത്തിയ ആദ്യ കേരളാ സംരംഭമായി 'ഫ്രഷ് ടു ഹോം'; ആകെ സമാഹരിച്ചത് 862 കോടി നിക്ഷേപം

സ്വന്തം ലേഖകൻ
നിലവില്‍ 35 ലക്ഷം രജിസ്റ്റേര്‍ഡ് കസ്റ്റമേഴ്സ് ഉള്ള ഫ്രഷ് ടു ഹോം, 2015-ല്‍ ആണ് സ്ഥാപിതമായത്. ഇന്ത്യയിലും യു.എ.ഇയിലുമായി 160-ല്‍ പരം നഗരങ്ങളില്‍ സര്‍വ്വീസ് നടത്തുന്ന കമ്പനി ഒരു മിനിറ്റില്‍ 69 ഓര്‍ഡര്‍ വീതമാണ് കഴിഞ്ഞ വര്‍ഷം ചെയ്തത്. കഴിഞ്ഞ വര്‍ഷം കേരളത്തിലെ രണ്ടാം നിര നഗരങ്ങള്‍ ഫ്രഷ് ടു ഹോമിന് നൂറുശതമാനം വളര്‍ച്ചയാണ് സമ്മാനിച്ചത്
കൊച്ചി: ലോകത്തിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ ഫിഷ് ആന്റ് മീറ്റ് മാര്‍ക്കറ്റുകളിലൊന്നായ 'ഫ്രഷ് ടു ഹോമി'ല്‍ ഡി ലെവല്‍ ഫണ്ടിംഗായി 862 കോടി രൂപ (104 മില്യണ്‍ ഡോളര്‍) സമാഹരിച്ചു. ലോക പ്രശസ്ത ഓണ്‍ലൈന്‍ വിപണ കമ്പനിയായ ആമസോണ്‍ ആണ് നിക്ഷേപം നടത്തിയവരില്‍ പ്രമുഖർ. ആമസോണ്‍ നിക്ഷേപം നടത്തുന്ന ആദ്യ കേരളാ സംരംഭമെന്ന ഖ്യാതിയും ഇനി ഫ്രെഷ് ടു ഹോമിന് സ്വന്തം.

പ്രിസര്‍വേറ്റീവ്സും ആന്റിബയോട്ടിക്സും ഇല്ലാത്തതായ ഫ്രഷ് ഫിഷ് ആന്റ് മീറ്റിന്റെ ഇന്‍ഡ്യയിലെ പ്രമുഖ ബ്രാന്‍ഡ് ഫ്രഷ് ടു ഹോം, ലോകത്തിലെ പ്രശസ്ത കമ്പനിയായ ആമസോണ്‍ ആണ് കൂടുതല്‍ നിക്ഷേപം നടത്തിയ്. കൂടാതെ ഫ്രഷ് ടു ഹോമിന്റെ നിലവിലുള്ള ഇന്‍വെസ്റ്റേഴ്സായ അയണ്‍ പില്ലര്‍, ഇന്വെസ്ററ്കോര്പ്പ്, ഇന്‍വെസ്റ്റ്മെന്റ് കോര്പ്പറേഷന് ഓഫ് ദുബായ്, അസ്സന്റ് ക്യാപ്പിറ്റല്‍ തുടങ്ങിയവരും പുതിയ ഇന്‍വെസ്റ്റേഴ്സ് ആയ ഇ 20 ഇന്‍വെസ്റ്റ്മെന്റ് ലിമിറ്റഡ്, മൗണ്ട് ജൂഡി വെഞ്ചേഴ്സ്, ദല്ലാഹ് അല്‍ ബറാക്ക എന്നിവരും ഫണ്ടിംഗ് റൗണ്ടില്‍ പങ്കെടുത്തു.

ഫണ്ട് റേസിംഗിന്റെ ഏജന്‍സിയായി പ്രവര്‍ത്തിച്ചത് ജെ. പി. മോര്‍ഗനാണ്.
ദീര്ഘവീക്ഷമുള്ളതും, സാങ്കേതിക വിദ്യ ശക്തമായി നിലയില്‍ ലഭ്യമാക്കിയിട്ടുള്ളതുമായ മാറ്റങ്ങള്‍ക്ക് തുടക്കമിടുന്ന വരുംതലമുറ കമ്പനികളെ ശാക്തീകരിക്കുക എന്ന ലക്ഷ്യമാണ് 250 മില്ല്യണ്‍ ഡോളര്‍ ഫണ്ട് ഉളള ഫിനാന്‍ഷ്യല്‍ സ്ഥാപനമായ ആമസോണ്‍ സംഭവ് വെന്‍ച്ച്വര്‍ കമ്പനിയുടെ ലക്ഷ്യമെന്ന് ആമസോണ്‍ കമ്പനിയുടെ വക്താവ് അറിയിച്ചു.
മത്സ്യത്തൊഴിലാളികളുടേയും കര്‍ഷകരുടേയും ഉപഭോക്താക്കളുടേയും താല്പര്യങ്ങള് സംരക്ഷിക്കുന്ന സേവനങ്ങളും ഉത്പ്പന്നങ്ങളുമാണ് ഫ്രഷ് ടു ഹോം നല്‍കുന്നത്. ശക്തമായ സാങ്കേതിക വിദ്യയെ അടിസ്ഥാനമാക്കി സാധ്യമാക്കിയ വാങ്ങല്‍ മുതല്‍ വിപണന ശൃംഖലവരെ സമന്വയിപ്പിച്ച് മുന്നേറുന്ന, ഷാന്‍ കടവിലിന്റെ നേതൃത്വത്തിലുള്ള ഫ്രഷ്ടു ഹോമിന്റെ പ്രവര്‍ത്തനങ്ങളില്‍ ഞങ്ങള്‍ക്ക് വലിയ മതിപ്പുണ്ട്. ഈ കമ്പനിയുടെ വളര്‍ച്ചയുടെ ഘട്ടത്തില്‍ പങ്കാളികള്‍ ആകാന്‍ കഴിഞ്ഞതില്‍ ഞങ്ങള്‍ സന്തുഷ്ടരാണെന്നും ആമസോണ്‍ ഔദ്യോഗികവക്താവ് അറിയിച്ചു.

നിലവില്‍ 35 ലക്ഷം രജിസ്റ്റേര്‍ഡ് കസ്റ്റമേഴ്സ് ഉള്ള ഫ്രഷ് ടു ഹോം, 2015-ല്‍ ആണ് സ്ഥാപിതമായത്. ഇന്ത്യയിലും യു.എ.ഇ. ലുമായി 160-ല്‍ പരം നഗരങ്ങളില്‍ സര്‍വ്വീസ് നടത്തുന്ന കമ്പനി ഒരു മിനിറ്റില്‍ 69 ഓര്‍ഡര്‍ വീതമാണ് കഴിഞ്ഞ വര്‍ഷം ചെയ്തത്. കമ്പനി ഇതുവരെ 256 മില്ല്യണ്‍ ഡോളറാണ് സമാഹരിച്ചിട്ടുള്ളത്. ഫ്രഷ് ടു ഹോം, എഫ് ടി എച്ച് ഡെയ്ലി എന്നീ രണ്ട് പ്ലാറ്റ് ഫോമുകള്‍ക്ക് വേണ്ടി നേരിട്ടും അല്ലാതെയും 17,000 ആളുകള്‍ ജോലി ചെയ്യുന്നുണ്ട്. ഈ റൗണ്ടില്‍ ആമസോണ്‍ പോലെ ലോകപ്രശ്തമായ ഒരു കമ്പനി ഞങ്ങളുടെ ഡി-ലെവല്‍ ഫണ്ടിംഗ് ലീഡ് ചെയ്തതില്‍ ഞങ്ങള്‍ വളരെ സന്തുഷ്ടരാണ്. ഫ്രഷ് ഫിഷ് ആദ്യമായി ഓണ്‍ ലൈനില്‍ എത്തിച്ച ഫ്രഷ് ടു ഹോം ഇന്ന് ഇന്ത്യയിലേയും യു. എ. ഇ. ലേയും ഉപഭോക്താക്കള്‍ക്ക് യാതൊരു വിധ കെമിക്കലും, ആന്റിബയോട്ടിക്കും ഇല്ലാത്ത ശുദ്ധമായാ മത്സ്യ മാംസാദി ഉല്‍പ്പന്നങ്ങള്‍ വിശ്വസിച്ചു വാങ്ങാവുന്ന ബ്രാന്റാക്കി മാറ്റിയതില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു. ഞങ്ങളുടെ കസ്റ്റമേഴ്സിനും ഫാര്മേഴ്സ്റ്റിനും ജീവനക്കാർക്കും ഇന്‍വെസ്റ്റേഴ്സിനും പ്രേയോജനകരമായ നാളേക്കായി നിലകൊള്ളുവാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നും സി ഇ ഓ യും സഹ സ്ഥാപകനുമായ ഷാന്‍ കടവില്‍ പറഞ്ഞു.

കഴിഞ്ഞ വര്‍ഷം കേരളത്തിലെ രണ്ടാം നിര നഗരങ്ങള്‍ ഫ്രഷ് ടു ഹോമിന് നൂറുശതമാനം വളര്‍ച്ചയാണ് സമ്മാനിച്ചത്. ഇനിയുള്ള കാലങ്ങളിലും ശുദ്ധമായ ഉല്പന്നങ്ങള് നല്കാന് ഫ്രഷ് ടു ഹോം പ്രീതിജ്ഞാബദ്ധ രാണെന്ന് സി ഓ യും സഹ സ്ഥാപനമായ മാത്യു ജോസഫ് പറഞ്ഞു . കേരളത്തിലെ 43 നഗരങ്ങളില്‍ സര്‍വ്വീസ് നടത്തുന്ന ഫ്രഷ് ടു ഹോം കൂടുതല്‍ നഗരങ്ങളിലേക്ക് സര്‍വ്വീസ് വിപുലീകരിക്കുന്നതിന് ഇപ്പോഴത്തെ ഫണ്ടിംഗ് ഞങ്ങളെ സഹായിക്കും. കേരളത്തിലെ മഴുവന്‍ ജനങ്ങളിലേക്കും വിഷരഹിതമായ മത്സ്യവും മാംസവും എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഫ്രഷ് ടു ഹോമിന്റെ കേരളാ ടീം പ്രവര്‍ത്തിച്ചു വരുന്നതെന്ന് കേരള ചീഫ് അജിത് നായര്‍ പറഞ്ഞു.
ഹയ്യ കാർഡുണ്ടോ ? 100 ദിർഹമിന് മൾട്ടി എൻട്രി വിസയുണ്ട്
November 02 2022
പോപ്പിനെ സ്വീകരിച്ച് ബഹ്റൈന്‍
November 05 2022
നടൻ പ്രതാപ് പോത്തൻ അന്തരിച്ചു
July 15 2022
Sign up for the Newsletter
Join our newsletter and get updates in your inbox. We won’t spam you and we respect your privacy.