ദുബൈയുടെ ആകാശത്ത് ഇനി പറക്കും ടാക്സികളും

സ്വന്തം ലേഖകൻ
2026ഓടെ ദുബൈ നഗരത്തിന്റെ ആകാശത്ത് പറക്കും കാറുകൾ സജീവമാകുമെന്നാണ് പ്രഖ്യാപനം. വെറുമൊരു പ്രഖ്യാപനത്തിനുമപ്പുറം പദ്ധതിയെക്കുറിച്ച് വ്യക്തമായ വിശദീകരണത്തോടെയുള്ള വീഡിയോയും പുറത്തു വിട്ടിട്ടുണ്ട്
ദുബൈ: അത്യാധുനിക സൗകര്യങ്ങൾ കൊണ്ടും സാങ്കേതിക മുന്നേറ്റങ്ങളിലൂടെയും എല്ലാവരേയും വിസ്മയിപ്പിച്ചു കൊണ്ടിരിക്കുകയാണ് ദുബൈ. വീണ്ടും എല്ലാവരിലും ആകാംശ നിറക്കുന്ന പുതിയ വെളിപ്പെടുത്തലാണ് ദുബൈ ഗവൺമെന്റ് മീഡിയ ഓഫീസ് നടത്തിയിരിക്കുന്നത്.
2026ഓടെ ദുബൈ നഗരത്തിന്റെ ആകാശത്ത് പറക്കും കാറുകൾ സജീവമാകുമെന്നാണ് പ്രഖ്യാപനം. വെറുമൊരു പ്രഖ്യാപനത്തിനുമപ്പുറം പദ്ധതിയെക്കുറിച്ച് വ്യക്തമായ വിശദീകരണത്തോടെയുള്ള വീഡിയോയും പുറത്തു വിട്ടിട്ടുണ്ട്.
എയർ ടാക്‌സികൾക്കായി നാല് വെർട്ടിപോർട്ടുകളാണ് നഗരത്തിലെ സുപ്രധാന ലാൻഡ്മാർക്കുകൾക്ക് സമീപപ്രദേശങ്ങളിലായി ഒരുങ്ങുന്നത്. ബുർജ് ഖലീഫയുടെ സമീപത്തായി ദുബൈ ഡൗൺടൗണിലും, ദുബൈ മറീന, ദുബൈ ഇന്റർനാഷണൽ എയർപോർട്ട്, പാം ജുമൈറ എന്നിവിടങ്ങളിലുമാണ് നഗരത്തിലെ ആദ്യ വെർട്ടിപോർട്ടുകൾ തുറക്കുക.
ഖത്തറിലെ മലയാളി ബാലികയുടെ ദാരുണാന്ത്യം: അന്വേഷണം പ്രഖ്യാപിച്ചു
September 12 2022
ലോകകപ്പിൽ പുകവലി പടിക്കുപുറത്ത്
November 14 2022
Sign up for the Newsletter
Join our newsletter and get updates in your inbox. We won’t spam you and we respect your privacy.