കോക്പിറ്റിൽ കയറാൻ ശ്രമം; നടൻ ഷൈൻ ടോം ചാക്കോയെ ദുബൈയിൽ വിമാനത്തിൽ നിന്ന് ഇറക്കി വിട്ടു

സ്വന്തം ലേഖകൻ


താരത്തിന്റെ ഈ അസ്വാഭാവിക പെരുമാറ്റം കണ്ട അധികൃതർ അദ്ദേഹത്തെ വിമാനത്തിൽ നിന്ന് ഇറക്കിവിട്ടു. ഷൈനിന്റെ പുതിയ ചിത്രം 'ഭാരത സർക്കസി'ന്റെ പ്രമോഷൻ ഇവന്റിന് വേണ്ടി ദുബായിലെത്തിയതിന് ശേഷം കേരളത്തിലേക്ക് തിരിച്ചു വരുന്നതിനിടെയാണ് താരം യാത്ര ചെയ്യുന്ന വിമാനത്തിന്റെ കോക്പിറ്റിൽ കയറാൻ ശ്രമിച്ചത്

ദുബൈ: വിമാനത്താവളത്തിൽ വച്ച് വിമാനത്തിന്റെ കോക്പിറ്റിൽ കയറാൻ ശ്രമിച്ച നടൻ ഷൈൻ ടോം ചാക്കോയെ എയർലൈൻ സ് അധികൃതർ ഇറക്കി വിട്ടു. ഷൈനിന്റെ പുതിയ ചിത്രം 'ഭാരത സർക്കസി'ന്റെ പ്രമോഷൻ ഇവന്റിന് വേണ്ടി ദുബായിലെത്തിയതിന് ശേഷം കേരളത്തിലേക്ക് തിരിച്ചു വരുന്നതിനിടെയാണ് താരം യാത്ര ചെയ്യുന്ന വിമാനത്തിന്റെ കോക്പിറ്റിൽ കയറാൻ ശ്രമിച്ചത്.

താരത്തിന്റെ ഈ അസ്വാഭാവിക പെരുമാറ്റം കണ്ട അധികൃതർ അദ്ദേഹത്തെ വിമാനത്തിൽ നിന്ന് ഇറക്കിവിട്ടു. എന്നാൽ ഷൈനിനൊപ്പം ചിത്രത്തിന്റെ പ്രമോഷന് വേണ്ടി എത്തിയ സിനിമയുടെ മറ്റ് അണിയറ പ്രവർത്തകർ അതേ വിമാനത്തിൽ നാട്ടിലേക്ക് തിരിച്ചു.

ഷൈൻ ടോം ചാക്കോയെ കൂടാതെ , എം.എ. നിഷാദ്, ബിനു പപ്പു എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. സോഹൻസീനു ലാൽ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഡിസംബർ ഒൻപതിന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്.
.

Share this Article