യുഎന്നിന് ഐക്യദാർഢ്യം: വളണ്ടിയറിംഗുമായി എച്ച്എൽബി ഹാംത്

സ്വന്തം ലേഖകൻ
എച്ച്എൽബി ഹാംത് ഡിസംബർ 5ന് ഐക്യരാഷ്ട്ര സഭയുടെ രാജ്യാന്തര സന്നദ്ധ സേവന ദിനത്തിൽ 'എച്ച്എൽബി ഹാംത് ഹീറോസ്' എന്ന സന്നദ്ധ സംരംഭത്തിന് തുടക്കം കുറിക്കുന്നു. ഈ പ്രോഗ്രാമിൽ ചേരാൻ ജീവനക്കാരിൽ നിന്നും വർധിച്ച പ്രതികരണമാണുള്ളത്. 100 പേർ ഇതിനകം വളണ്ടിയറിംഗിൽ പ്രവേശിച്ചു കഴിഞ്ഞു. പരിസ്ഥിതിയിലും കാലാവസ്ഥയിലുമുള്ള പ്രതിസന്ധികൾ കുറയ്ക്കാൻ സിഎസ്ആർ പ്രോഗ്രാമുകളിലൂടെ എച്ച്എൽബി ഹാംത് സ്ഥാപനങ്ങളെ പിന്തുണക്കും
ദുബൈ: ഓഡിറ്റ് ആന്റ് ടാക്‌സ് അഡൈ്വസറി സ്ഥാപനമായ എച്ച്എൽബി ഹാംത് ഡിസംബർ 5ന് ഐക്യ രാഷ്ട്ര സഭയുടെ രാജ്യാന്തര സന്നദ്ധ സേവന ദിനത്തിൽ 'എച്ച്എൽബി ഹാംത് ഹീറോസ്' എന്ന സന്നദ്ധ സംരംഭത്തിന് തുടക്കം കുറിക്കുന്നു. കൂട്ടായ നീക്കങ്ങളിലൂടെ സാമൂഹിക വിഷയങ്ങൾ ഏറ്റെടുത്ത് ലോകമാകമാനം നല്ല മാറ്റങ്ങൾ കൊണ്ടുവരാനുള്ള യുഎൻ ശ്രമങ്ങൾക്ക് ഐക്യദാർഢ്യമായാണ് ഈ പരിപാടി ഒരുക്കുന്നത്. പരിസ്ഥിതിയിലും കാലാവസ്ഥയിലുമുള്ള പ്രതിസന്ധികൾ കുറയ്ക്കാൻ സിഎസ്ആർ പ്രോഗ്രാമുകളിലൂടെ എച്ച്എൽബി ഹാംത് സ്ഥാപനങ്ങളെ പിന്തുണക്കും. ജനജീവിതം മെച്ചപ്പെടുത്താനുള്ള ഇത്തരം പരിപാടികൾ എച്ച്എൽബി ഹാംത് ഹീറോസിന് യുഎഇയിലുടനീളം ആരംഭിക്കാനാകുന്നതിൽ അഭിമാനമുണ്ടെന്ന് സ്ഥാപക ചെയർമാൻ ഹിഷാം അലി മുഹദ് അൽ താഹിർ പറഞ്ഞു. സിഎസ്ആറിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും സമൂഹത്തിലേക്കും പരിസ്ഥിതിയിലേക്കും കൂടുതൽ ഇറങ്ങിച്ചെല്ലാനും ഇത് പല ഇടത്തരം കമ്പനികൾക്കും പ്രചോദനമാകും.
ഈ പ്രോഗ്രാമിൽ ചേരാൻ ജീവനക്കാരിൽ നിന്നും വർധിച്ച പ്രതികരണമാണുള്ളത്. 100 പേർ ഇതിനകം വളണ്ടിയറിംഗിൽ പ്രവേശിച്ചു കഴിഞ്ഞു.
സ്ഥാപനങ്ങളുടെ കൂട്ടായ സന്നദ്ധ പ്രവർത്തനം അടിസ്ഥാനപരമായി എല്ലാവർക്കും പ്രയോജനകരമാകും. പൗരന്മാരുടെ ഇടപെടലിന്റെ മാതൃകയാണ് അതെന്ന സന്ദേശം പ്രചരിപ്പിക്കാനാണ് ഈ പ്രോഗ്രാം തുടങ്ങിയതെന്നും സിഇഒയും പാർട്ണറുമായ വിജയ് ആനന്ദ് പറഞ്ഞു. എല്ലാവരെയും ചേർത്തു പിടിച്ചു കൊണ്ടുള്ള അനുകമ്പയാണ് വളണ്ടിയറിംഗ്. വിശ്വാസം, വിനയം, ബഹുമാനം, സമത്വം എന്നിവ കൊണ്ട് സമൂഹത്തെയും ജനങ്ങളെയും പിന്തുണക്കുന്നതിലൂടെ അടിസ്ഥാന മൂല്യങ്ങൾ പങ്കിടാൻ ഇത് സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 'എച്ച്എൽബി ഹാംത് ഹീറോസ്' സമൂഹത്തിന്റെ ക്ഷേമത്തിനായി സംഭാവന ചെയ്യുമെന്ന് തങ്ങൾക്ക് ഉറപ്പുണ്ടെന്നും; പരിസ്ഥിതി സംരക്ഷണം, കാലാവസ്ഥാ വ്യതിയാന ആഘാതം കുറയ്ക്കൽ എന്നിവക്കുള്ള യുഎഇ ഗവൺമെന്റിന്റെ കാഴ്ചപ്പാടിൽപ്പെട്ട ഒന്നാണിതെന്നും എച്ച്എൽബി മാനേജിംഗ് പാർട്ണർ ജോൺ വർഗീസ് പറഞ്ഞു.
.
മസ്ജിദുകൾ നിറഞ്ഞുകവിഞ്ഞു; മുസല്ലകളും നിറഞ്ഞു
July 09 2022
Sign up for the Newsletter
Join our newsletter and get updates in your inbox. We won’t spam you and we respect your privacy.