യു.എ.ഇ ദേശീയ ദിനാഘോഷം; സൗജന്യ പാർക്കിം​ഗ്

സ്വന്തം ലേഖകൻ


യു.എ.ഇ ദേശീയ ദിനാഘോഷം പ്രമാണിച്ച് അബൂദബി, ദുബൈ എമിറേറ്റുകളിൽ സൗജന്യ പാർക്കിം​ഗ് പ്രഖ്യാപിച്ചു. വ്യാഴാഴ്ച മുതൽ തിങ്കൾ വരെയാണ് പാർക്കിം​ഗ് സൗജന്യം. നാളെ മുതൽ തിങ്കൾ വരെ  ടോൾ ഗേറ്റുകളിലൂടെ വാഹനങ്ങൾക്ക് സൗജന്യമായി കടന്നുപോകാമെന്ന്  അബൂദബി മുനിസിപ്പാലിറ്റി ആൻഡ് ട്രാൻസ്‌പോർട്ട് വകുപ്പിന്റെ ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ (ഐടിസി) വ്യക്തമാക്കി. 

അബൂദബി:  അബൂദബിയിലെ താമസക്കാർക്ക് നാളെ (വ്യാഴാഴ്ച) മുതൽ ഡിസംബർ 5 തിങ്കൾ വരെ സൗജന്യ പാർക്കിം​ഗ് അനുവദിച്ചു. ദേശീയ ദിനാഘോഷങ്ങളോടനുബന്ധിച്ചാണ് സൗജന്യ പാർക്കിം​ഗ് അനുവദിച്ചിരിക്കുന്നത്. രാജ്യത്ത് പുതിയ വാരാന്ത്യം നടപ്പിലാക്കിയതിന് ശേഷം അബുദാബിയിൽ ഞായറാഴ്ചകളിൽ പാർക്കിങ് സൗജന്യമാണ്.നാളെ മുതൽ തിങ്കൾ വരെ  ടോൾ ഗേറ്റുകളിലൂടെ വാഹനങ്ങൾക്ക് സൗജന്യമായി കടന്നുപോകാമെന്ന്  അബൂദബി മുനിസിപ്പാലിറ്റി ആൻഡ് ട്രാൻസ്‌പോർട്ട് വകുപ്പിന്റെ ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ (ഐടിസി) വ്യക്തമാക്കി. വ്യാഴം മുതൽ തിങ്കളാഴ്ച രാവിലെ 7.59 വരെയാണ് സൗജന്യം പ്രയോജനപ്പെടുത്താൻ കഴിയുക. നിരോധിത സ്ഥലങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്യരുതെന്നും, ഗതാഗതം തടസ്സപ്പെടുത്തരുതെന്നും ഐടിസി അഭ്യർഥിച്ചു. 

ഡിസംബർ ഒന്ന് വ്യാഴാഴ്ച മുതൽ ‌ ശനിയാഴ്ച വരെ പൊതു പാർക്കിം​ഗ് സൗജന്യമായിരിക്കുമെന്ന് ദുബൈ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി വ്യക്തമാക്കിയിരുന്നു. എന്നാൽ മൾട്ടി ലെവൽ പാർക്കിം​ഗ് ടെർമിനലുകൾക്ക് ഈ നിയമം ബാധകമല്ല. പുതിയ വാരാന്ത്യം നടപ്പിലാക്കിയതിന് ശേഷം ദുബൈയിൽ ഞായറാഴ്ചകളിൽ പാർക്കിം​​ഗ്  സൗജന്യമാണ്.
.

Share this Article