ജിദ്ദ മദീന റോഡിൽ ലുലു ഹൈപ്പർ മാർക്കറ്റ് തുറന്നു

സ്വന്തം ലേഖകൻ


1,10,000 ചതുരശ്രയടി വിസ്തീർണ്ണത്തിൽ രൂപകല്പന ചെയ്ത ഹൈപ്പർമാർക്കറ്റ് ജിദ്ദയിലെ ഏറ്റവും മദീന റോഡിലാണ് സ്ഥിതി ചെയ്യുന്നത്. ഫ്രഷ് ഉൽപ്പങ്ങൾ, ഇലക്ടോണിക്സ്, ഗാർമെൻ്റ്സ്, ഗൃഹോപകരണങ്ങൾ, സ്റ്റേഷനറി ഉൾപ്പെടെ വിശാലമായ ശേഖരമാണ് ഉപഭോക്താക്കൾക്കായി ഒരുക്കിയിട്ടുള്ളത്. ജിദ്ദയിൽ അടുത്തിടെ ഉണ്ടായ പ്രളയബാധിതരായ 1,500 കുടുംബങ്ങളെ സഹായിക്കുന്നതിനൂള്ള ധനസഹായ വിതരണവും ഇതോടൊപ്പം നടത്തി ഉദ്ഘാടന ചടങ്ങ് അനാഡംബരമാക്കുകയായിരുന്നുവെന്ന് എം.എ. അഷ്റഫ് അലി അറിയിച്ചു

ജിദ്ദ: സൗദി അറേബ്യയിലെ ഇരുപത്തൊമ്പതാമത് ലുലു ഹൈപ്പർ മാർക്കറ്റ് പ്രവർത്തനമാരംഭിച്ചു. ജിദ്ദ ചേംബർ വൈസ് ചെയർമാൻ ഖലാഫ് ബിൻ ഹുസ്സൈൻ അൽ ഒതൈബിയാണ്  ലുലു ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ എം.എ. അഷ്റഫ് അലിയുടെ സാന്നിധ്യത്തിൽ  ജിദ്ദ റുവൈസ് ജില്ലയിലുള്ള ഹൈപ്പർ മാർക്കറ്റ് ഉദ്ഘാടനം ചെയ്തത്.1,10,000 ചതുരശ്രയടി വിസ്തീർണ്ണത്തിൽ രൂപകല്പന ചെയ്ത ഹൈപ്പർമാർക്കറ്റ് ജിദ്ദയിലെ ഏറ്റവും മദീന റോഡിലാണ് സ്ഥിതി ചെയ്യുന്നത്. ഫ്രഷ് ഉൽപ്പങ്ങൾ, ഇലക്ടോണിക്സ്, ഗാർമെൻ്റ്സ്, ഗൃഹോപകരണങ്ങൾ, സ്റ്റേഷനറി ഉൾപ്പെടെ വിശാലമായ ശേഖരമാണ് ഉപഭോക്താക്കൾക്കായി ഒരുക്കിയിട്ടുള്ളത്. 
ജിദ്ദയിൽ അടുത്തിടെ ഉണ്ടായ പ്രളയബാധിതരായ 1,500 കുടുംബങ്ങളെ സഹായിക്കുന്നതിനൂള്ള ധനസഹായ വിതരണവും ഇതോടൊപ്പം നടത്തി ഉദ്ഘാടന ചടങ്ങ് അനാഡംബരമാക്കുകയായിരുന്നുവെന്ന് എം.എ. അഷ് റഫ് അലി അറിയിച്ചു. സൗദിയുടെ മാറ്റത്തിനൊപ്പം സഞ്ചരിക്കുന്ന ലുലു ഗ്രൂപ്പിനോട് ഭരണകൂടം കാണിക്കുന്ന സഹകരണത്തിനും സന്മനസ്സിനും അദ്ദേഹം നന്ദി പ്രകടിപ്പിച്ചു. ലുലു സൗദി ഡയറക്ടർ ഷെഹീം മുഹമ്മദ്, ലുലു ജിദ്ദ റീജിയണൽ ഡയറക്ടർ റഫീഖ് യാരത്തിങ്കൽ എന്നിവരും സന്നിഹിതരായിരുന്നു
.

Share this Article