ജർമനി-കോസ്റ്ററിക്ക തീപാറും പോരാട്ടം നിയന്ത്രിക്കാൻ വനിതകൾ ഇറങ്ങുന്നു

നജ്മത്തുല്ലൈൽ
ലോകകപ്പിൽ ആദ്യമായി ഒരു വനിതാ റഫറി മത്സരം നിയന്ത്രിക്കുക എന്ന ചരിത്രനേട്ടവും ഈ മത്സരത്തിനൊപ്പം ചേരും. ഫ്രഞ്ചുകാരിയായ സ്റ്റെഫാനി ഫ്രപ്പാർട്ടാണ് മത്സരത്തിന്റെ പ്രധാന റഫറി. ബ്രസീലിൽ നിന്നുള്ള ന്യൂസ ബക്കും മെക്‌സിക്കോയിൽ നിന്നുള്ള കാരെൻ ഡയസുമാണ് അസിസ്റ്റന്റ് റഫറിമാർ
ദോഹ: ഖത്തർ ലോകകപ്പിൽ വ്യാഴാഴ്ച്ച രാത്രി 12.30ന് നടക്കുന്ന ജർമനിയും കോസ്റ്ററിക്കയും തമ്മിലുള്ള മത്സരത്തിൽ തീപാറുമെന്നുറപ്പാണ്. ഇരുടീമുകൾക്കും പ്രീ ക്വാർട്ടറിലെത്താനുള്ള അവസാന അവസരമാണ് ഈ മത്സരം. നിലവിൽ ഒരു ജയം മാത്രമുള്ള കോസ്റ്ററിക്കയ്ക്ക് മൂന്ന് പോയിന്റുണ്ട്. എന്നാൽ മുൻചാമ്പ്യൻമാരായ ജർമനിയുടെ കൈയിൽ ഒരൊറ്റ പോയിന്റ് മാത്രമാണുള്ളത്. ഈ മത്സരത്തിൽ വിജയിച്ചാൽ മാത്രം പോര ജർമനിക്ക്, ഗ്രൂപ്പിൽ അതേ സമയത്ത് നടക്കുന്ന ജപ്പാൻ-സ്‌പെയിൻ മത്സരവും അവരുടെ പ്രീ ക്വാർട്ടർ പ്രവേശനത്തേ ബാധിക്കും.
എങ്ങനെ ആയാലും ഈ വാശിപ്പോരാട്ടത്തിൽ കളി നിയന്ത്രിക്കാൻ ഗ്രൗണ്ടിലിറങ്ങുന്നത് മൂന്ന് പെൺപുലികളാണ്.

ലോകകപ്പിൽ ആദ്യമായി ഒരു വനിതാ റഫറി മത്സരം നിയന്ത്രിക്കുക എന്ന ചരിത്രനേട്ടവും ഈ മത്സരത്തിനൊപ്പം ചേരും. ഫ്രഞ്ചുകാരിയായ സ്റ്റെഫാനി ഫ്രപ്പാർട്ടാണ് മത്സരത്തിന്റെ പ്രധാന റഫറി. ബ്രസീലിൽ നിന്നുള്ള ന്യൂസ ബക്കും മെക്‌സിക്കോയിൽ നിന്നുള്ള കാരെൻ ഡയസുമാണ് അസിസ്റ്റന്റ് റഫറിമാർ. 38-കാരിയായ സ്റ്റെഫാനി കഴിഞ്ഞാഴ്ച്ച നടന്ന പോളണ്ടും മെക്‌സിക്കോയും തമ്മിലുള്ള മത്സരത്തിൽ അസിസ്റ്റന്റ് റഫറിയായി കളത്തിലിറങ്ങിയിരുന്നു. മാർച്ചിൽ നടന്ന പുരുഷ ലോകകപ്പ് യോഗ്യതാ മത്സരങ്ങളും 2020-ലെ ചാമ്പ്യൻസ് ലീഗ് മത്സരങ്ങളും യൂറോപ്പ ലീഗ് മത്സരങ്ങളും സ്റ്റെഫാനി നിയന്ത്രിച്ചിരുന്നു. 2019-ൽ ചെൽസിയും ലിവർപൂളും തമ്മിൽ നടന്ന യുവേഫ കപ്പ് സൂപ്പർ ഫൈനലിലും സ്റ്റെഫാനി റഫറിയായിട്ടുണ്ട്.
.
ഹോളിവുഡിലും മിലാനിലും തിളങ്ങി ഷാർജ
November 12 2022
യുക്രൈന് യു.എ.ഇ.യുടെ 10 കോടി ഡോളർ സഹായം
October 19 2022
Sign up for the Newsletter
Join our newsletter and get updates in your inbox. We won’t spam you and we respect your privacy.