മൈ ആസ്റ്റർ ആപ്പ്: മേഖലയിലെ ആദ്യ പേഷ്യന്റ് സപ്പോർട്ട് സിസ്റ്റം

സ്വന്തം ലേഖകൻ


രോഗികൾക്കും ഉപയോക്താക്കൾക്കും വ്യക്തിഗത പരിചരണത്തിനുള്ള വൺ സ്‌റ്റോപ് സൊല്യൂഷനായ ഈ ആപ്പ്  ഉയർന്ന ഗുണനിലവാരമുള്ളതും വിശ്വസനീയവുമായ ആരോഗ്യ സേവനങ്ങൾ വിരൽത്തുമ്പിൽ രോഗികൾക്ക് നൽകുന്നു. യുഎഇയുടെ ആരോഗ്യ രംഗത്തെ മുൻനിര-നൂതന സൗകര്യമാണിതെന്ന് ജിസിസി-ഇന്ത്യാ മേഖലയിലെ ഏറ്റവും വലിയ ആരോഗ്യ പരിചരണ ദാതാക്കളായ ആസ്റ്റർ ഡിഎം ഹെൽത് കെയർ അറിയിച്ചു


ദുബൈ: മെഷീൻ ലേണിംഗും ആർട്ടിഫിഷ്യൽ ഇന്റലിജൻസുമായി ബന്ധപ്പെട്ട ബോധവത്കരണത്തിന് മേഖലയിലെ ആദ്യ വ്യക്തിഗത ആരോഗ്യ പരിചരണ ആപ്പായ 'മൈ ആസ്റ്റർ' അവതരിപ്പിച്ച് ആസ്റ്റർ ഡിഎം ഹെൽത് കെയർ. രോഗികൾക്കും ഉപയോക്താക്കൾക്കും വ്യക്തിഗത പരിചരണത്തിനുള്ള വൺ സ്‌റ്റോപ് സൊല്യൂഷനായ ഈ ആപ്പ്  ഉയർന്ന ഗുണനിലവാരമുള്ളതും വിശ്വസനീയവുമായ ആരോഗ്യ സേവനങ്ങൾ വിരൽത്തുമ്പിൽ രോഗികൾക്ക് നൽകുന്നു. യുഎഇയുടെ ആരോഗ്യ രംഗത്തെ മുൻനിര-നൂതന സൗകര്യമാണിതെന്ന് ജിസിസി-ഇന്ത്യാ മേഖലയിലെ ഏറ്റവും വലിയ ആരോഗ്യ പരിചരണ ദാതാക്കളായ ആസ്റ്റർ ഡിഎം ഹെൽത് കെയർ അറിയിച്ചു. 'ഭൗതികമായ ഞങ്ങളുടെ ഓഫറുകൾക്കപ്പുറം സാങ്കേതിക വിദ്യയിലൂടെ രോഗികൾക്കും ഉപയോക്താക്കൾക്കും അവരുടെ സൗകര്യാനസുരണം എപ്പോൾ വേണമെങ്കിലുമുള്ള സമ്പൂർണ പരിചരണത്തിന് ഞങ്ങൾ ആഗ്രഹിക്കുന്നു'' -ആസ്റ്റർ ഡിഎം ഹെൽത് കെയർ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടർ അലീഷ മൂപ്പൻ പറഞ്ഞു. ക്‌ളിനിക്കുകൾ, ആശുപത്രികൾ, ഫാർമസികൾ എന്നിവയുടെ സേവനങ്ങൾ സംയോജിപ്പിച്ച് തടസ്സങ്ങളില്ലാതെ ഉപയോക്താവിന്റെ കൈകളിലെത്തിക്കുന്ന ഏക ഉപാധിയാകും മൈ ആസ്റ്റർ ആപ്പെന്നും അവർ വ്യക്തമാക്കി. യുഎഇ വിഷൻ 2031നനുസൃതമായി യുഎഇയിലുള്ളവരുടെ ആരോഗ്യ പരിചരണ രീതിയിൽ വിപ്‌ളവം സൃഷ്ടിക്കാനും, ഭാവി ആരോഗ്യ പരിചരണത്തിന്റെ ആഗോള ലക്ഷ്യസ്ഥാനമായി അംഗീകരിക്കപ്പെടുന്നതിലേക്ക് രാജ്യത്തെ നയിക്കാനും മൈ ആസ്റ്റർ ആപ്പ് വഴിയൊരുക്കും. ആരോഗ്യ പരിചരണ രീതി എങ്ങനെ മാറ്റുന്നുവെന്നറിയാൻ ഈ ആപ്പിലൂടെ രോഗികൾക്ക് അതൊന്നു നോക്കിക്കാണാൻ അവസരം നൽകുന്നതിനും തങ്ങൾ ആഗ്രഹിക്കുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.മേഖലയിലെ ഏറ്റവും വലിയ ആരോഗ്യ പരിചരണ ദാതാക്കളിലൊന്നെന്ന നിലയിൽ, രോഗികളുടെ ഓരോ ആവശ്യങ്ങളും തങ്ങൾ നിറവേറ്റുന്നുവെന്ന് ആസ്റ്റർ ഡിഎം ഹെൽത് കെയറിലെ ഡിജിറ്റൽ ഹെൽത് സിഇഒ ബ്രാൻഡൺ റൗബറി പറഞ്ഞു. ''മേഖലയിലെ ആരോഗ്യ സംരക്ഷണത്തിൽ വിപ്‌ളവം സൃഷ്ടിക്കാൻ ആപ്പ് സജ്ജമാണ്. നൂതന സാങ്കേതികതയും ആരോഗ്യ പരിചരണത്തിന്റെ ഡിജിറ്റൈസേഷനുമാണതിന്റെ കാതൽ. കഴിഞ്ഞ ഏതാനും മാസങ്ങൾക്കുള്ളിൽ 5 ലക്ഷത്തിലധികം ജീവിതങ്ങളെ സ്പർശിക്കാൻ ആപ്പിന് സാധിച്ചു. ഇതുകൂടാതെ, അന്തിമ ഉപയോക്താവിന്റെ അനുഭവം കൂടുതൽ മെച്ചപ്പെടുത്താൻ ഓരോ മാസവും ഞങ്ങൾ പുതിയ സേവനങ്ങളും സൗകര്യങ്ങളും ചേർക്കുന്നുമുണ്ട്''- അദ്ദേഹം വിശദീകരിച്ചു. ഡോക്ടർമാർ, ക്‌ളിനിക്കുകൾ, ആശുപത്രികൾ, ഫാർമസികൾ, ലാബുകൾ, വീടുകളിലെ സേവനങ്ങൾ എന്നിവയെ മൈ ആസ്റ്റർ ആപ്പ് ഒരു പ്‌ളാറ്റ്‌ഫോമിൽ ബന്ധിപ്പിക്കുന്നു. 'ഉപയോക്താവ് ആദ്യം' എന്ന സമീപനം മനസ്സിൽ വെച്ച് സൃഷ്ടിച്ചതാണീ ആപ്പ്. അങ്ങനെ ചെയ്യുന്നതിലൂടെ ആരോഗ്യ പരിചരണ ഇടത്തെ മാറ്റാൻ കഴിയുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഡോക്ടർമാരുടെ അപ്പോയിന്റ്‌മെന്റുകൾക്കും വീഡിയോ കൺസൾട്ടേഷനുകൾക്കും, കുറിപ്പടികളും സ്‌കാനുകളും കാണാനും, മരുന്നുകൾ ഓർഡർ ചെയ്യാനും; അതു പോലെ, മൈ ആസ്റ്ററിന്റെ ഇഫാർമസി മൊഡ്യൂളുകളിൽ നിന്നും മരുന്നുകളും വെൽനസ് ഉപകരണങ്ങളും ഓർഡർ ചെയ്യാനും നിലവിൽ ഇത് ആർക്കും ഉപാേഗിക്കാനാകുന്നതാണ്.


ഗുണനിലവാരമുള്ള പരിചരണം ഓരോരുത്തർക്കും അവർ എവിടെയായിരുന്നാലും ഒരു പ്‌ളാറ്റ്‌ഫോമിൽ നിന്നും ഉറപ്പു വരുത്തി, എല്ലാ ആരോഗ്യ പരിചരണ വിഭാഗങ്ങളെയും ഏകീകരിക്കൽ ഏറെ പ്രധാനമാണെന്ന് ആസ്റ്റർ ഡിഎം ഹെൽത് കെയർ കരുതുന്നു. ഇൻക്‌ളിനിക് അപ്പോയിന്റ്‌മെന്റുകൾ, ഡോക്ടർമാരുമായുള്ള ടെലി കൺസൾട്ടേഷനുകളും വീഡിയോ കൺസൾട്ടേഷനുകളും, 90 മിനിറ്റുകൾക്കകം ആരോഗ്യ-വെൽനസ് ഉൽപന്നങ്ങൾ വാതിൽപ്പടിയിൽ എത്തിക്കൽ എന്നിവക്കും ഈ പ്‌ളാറ്റ്‌ഫോം രോഗികളെ അനുവദിക്കുന്നു. രോഗികളുടെയും അവരുടെ കുടുംബങ്ങളുടെയും സ്‌കാനുകളും ലാബ് റിപ്പോർട്ടുകളുമടക്കമുള്ള മുഴുവൻ റെക്കോർഡുകളും സൂക്ഷിക്കാനും കൈകാര്യം ചെയ്യാനും മൈ ആസ്റ്റർ ആപ്പ് പ്രയോജനപ്പെടുന്നു.
.

Share this Article