ദുബൈ ഓടിക്കയറി; പുതുചരിത്രത്തിലേക്ക്

നാഷിഫ് അലിമിയാൻ


കടലിരമ്പം പോലെ വാഹനങ്ങൾ ചീറിപ്പായുന്ന പൊതുവീഥികളെല്ലാം അടച്ച് നടത്തിയ ദുബൈ റണിൽ ഇത്തവണ കുതിപ്പിനെത്തിയത്193,000 പേർ. ഇത് പുതിയ റെക്കോർഡാണ്. കഴിഞ്ഞ വർഷം 146,000 പേരാണ് പങ്കെടുത്തത്. ശൈഖ് സായിദ് റോഡിലായിരുന്നു ട്രാക്ക് ഒരുക്കിയത്ദുബൈ: മികച്ച ആരോ​ഗ്യത്തിലേക്ക് ചുവടുവെക്കാൻ ദുബൈ ഒരുക്കിയ ഫിറ്റ്നസ് ചലഞ്ചി െന്റ ഭാ​ഗമായുള്ള ദുബൈ റൺ തീർത്തത് പുതുചരിതം. കടലിരമ്പം പോലെ വാഹനങ്ങൾ ചീറിപ്പായുന്ന പൊതുവീഥികളെല്ലാം അടച്ച് നടത്തിയ ദുബൈ റണിൽ ഇത്തവണ കുതിപ്പിനെത്തിയത്193,000 പേർ. ഇത് പുതിയ റെക്കോർഡാണ്. കഴിഞ്ഞ വർഷം 146,000 പേരാണ് പങ്കെടുത്തത്. ഷെയ്ഖ് സായിദ് റോഡിലായിരുന്നു ട്രാക്ക് ഒരുക്കിയത്.രണ്ടു വഴികളിലായിരുന്നു ദുബൈ റൺ. ആദ്യത്തേത് ദുബൈ മാൾ, ദുബൈ ഓപ്പറ, ബുർജ് ഖലീഫ എന്നിവയിലൂടെ കടന്നുപോകുന്ന അഞ്ചു കിലോമീറ്റർ റൂട്ട്. ഇത് വളരെ പരന്നതാണ്. സാധാരണ ഓട്ടക്കാരും കുട്ടികളുള്ള കുടുംബങ്ങളും ഇതാണ് തിരഞ്ഞെടുത്തത്. രണ്ടാമത്തേത് 10 കിലോമീറ്റർ റൂട്ടാണ്. ഇത് ശൈഖ് സായിദ് റോഡിൽ നിന്ന് ദുബൈ വാട്ടർ കനാലിലേയ്ക്ക് ആരംഭിച്ച് വേൾഡ് ട്രേഡ് സെന്റർ ലക്ഷ്യമാക്കി തിരിച്ച് ദുബൈ ഇന്റർനാഷണൽ ഫിനാൻഷ്യൽ സെന്ററിന് സമീപമുള്ള അൽ മുസ്താഖ്ബാൽ സ്ട്രീറ്റിൽ അവസാനിച്ചു. ശൈഖ് സായിദ് റോഡ്, മുഹമ്മദ് ബിൻ റാഷിദ് ബുളിവാഡ് റോഡ്, ഫിനാൻഷ്യൽ സെന്റർ റോഡ്, ശൈഖ് മുഹമ്മദ് ബിൻ റാഷിദ് ബുളിവാഡ് റോഡ് എന്നിവ ദുബൈ റണ്ണിന് മുന്നോടിയായി രാവിലെ നാലു മുതൽ 10 വരെ അടച്ചിടുകയും ചെയ്തിരുന്നു. ഏറ്റവും സജീവമായ നഗരമായ ദുബായിയെ സുരക്ഷിതമായി ജീവിക്കാനും ജോലി ചെയ്യാനും സന്ദർശിക്കാനുമുള്ള ലോകത്തിലെ ഏറ്റവും മികച്ച നഗരമായി മാറ്റാനുള്ള വിശാലമായ കാഴ്ചപ്പാടിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. ശൈഖ് ഹംദാനെ നേരിൽ കാണാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ടെന്നു പങ്കെടുത്തവർ പറഞ്ഞു. ചെറിയ കുട്ടികൾ മുതൽ പ്രായമായവർ വരെ റണ്ണിൽ പങ്കെടുത്തു.
.

Share this Article