വാട്ടർ ടാക്സിയിലേറാം; ജലക്കാഴ്ചകൾ കാണാം

സ്വന്തം ലേഖകൻ


എമിറേറ്റിന്റെ വിവിധ ഭാഗങ്ങളിലേക്ക് ജലഗതാഗത സേവനം വിപുലപ്പെടുത്തി വരുന്നതിന്റെ ഭാഗമായാണ് പുതിയ സേവനമെന്ന് മിറൽ ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടിവ് മുഹമ്മദ് അബ്ദല്ല അൽ സാബി പറഞ്ഞു. 5 ദിർഹമാണ് ടിക്കറ്റ് നിരക്ക്. 12 വയസ്സിൽ താഴെയുള്ളവർക്ക് സൗജന്യം. ഒരു സർവീസ് ഉച്ചയ്ക്ക് 2 മുതൽ രാത്രി 10 വരെയും രണ്ടാമത്തെ സർവീസ് വൈകിട്ട് 5 മുതൽ രാത്രി 11 വരെ വരെയുമാണുണ്ടാവുക. 20 പേർക്കു സഞ്ചരിക്കാവുന്ന വാട്ടർ ടാക്സി സേവനം ആഴ്ചയിൽ 7 ദിവസവും ഉണ്ടാകും

അബൂദബി: വിനോദസഞ്ചാരികൾക്കും താമസക്കാർക്കും കാഴ്ചയുടെ പുതുവസന്തമൊരുക്കി യാസ് ബേ വാട്ടർഫ്രണ്ടിലേക്ക് വാട്ടർ ടാക്സി സർവീസ് ആരംഭിച്ചു.യാസ് മറീന, അൽബന്ദർ ബീച്ച്, യാസ് ബേ എന്നിവിടങ്ങളിലേക്കാണ് ജലഗതാഗത സേവനം. അബൂദബി പോർട്ട് ഗ്രൂപ്പ്, അബൂദബി മാരിടൈം, മിറൽ അസസ്മെന്റ് എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി യാഥാർഥ്യമാക്കിയത്. എമിറേറ്റിന്റെ വിവിധ ഭാഗങ്ങളിലേക്ക് ജലഗതാഗത സേവനം വിപുലപ്പെടുത്തി വരുന്നതിന്റെ ഭാഗമായാണ് പുതിയ സേവനമെന്ന് മിറൽ ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടിവ് മുഹമ്മദ് അബ്ദല്ല അൽ സാബി പറഞ്ഞു. 5 ദിർഹമാണ് ടിക്കറ്റ് നിരക്ക്. 12 വയസ്സിൽ താഴെയുള്ളവർക്ക് സൗജന്യം. ഒരു സർവീസ് ഉച്ചയ്ക്ക് 2 മുതൽ രാത്രി 10 വരെയും രണ്ടാമത്തെ സർവീസ് വൈകിട്ട് 5 മുതൽ രാത്രി 11 വരെ വരെയുമാണുണ്ടാവുക. 20 പേർക്കു സഞ്ചരിക്കാവുന്ന വാട്ടർ ടാക്സി സേവനം ആഴ്ചയിൽ 7 ദിവസവും ഉണ്ടാകും.
.

Share this Article