പനിയുണ്ടോ? കുട്ടികൾ വീട്ടിൽ വിശ്രമിക്കട്ടെയെന്ന് അധികൃതർ

സ്വന്തം ലേഖകൻ


യു.എ.ഇ.യിൽ പകർച്ചപ്പനി ബാധിക്കുന്ന കുട്ടികളുടെ എണ്ണം വർധിച്ചതായി വിവിധ ആരോഗ്യകേന്ദ്രങ്ങൾ അറിയിച്ചു. വൈറസ് അതിവേഗം പകരുന്നതിനാൽ അസുഖബാധിതരായ കുട്ടികളെ ഒരു കാരണവശാലും സ്കൂളിലേക്ക് അയക്കരുതെന്നാണ് അധികൃതർ നൽകുന്ന നിർദേശം

ദുബൈ: കഴിഞ്ഞ ഏതാനും ദിവസങ്ങളായി യു.എ.ഇ.യിൽ പകർച്ചപ്പനി ബാധിക്കുന്ന കുട്ടികളുടെ എണ്ണം വർധിച്ചതായി വിവിധ ആരോഗ്യകേന്ദ്രങ്ങൾ അറിയിച്ചു. വൈറസ് അതിവേഗം പകരുന്നതിനാൽ അസുഖബാധിതരായ കുട്ടികളെ ഒരു കാരണവശാലും സ്കൂളിലേക്ക് അയക്കരുത്. അവധി ദിവസങ്ങളിൽ ഒട്ടേറെ പേർ കുട്ടികളോടൊത്ത് യാത്രയ്ക്ക് തയ്യാറെടുക്കുന്നുണ്ട്. പകർച്ചപ്പനി കാരണമുണ്ടാകുന്ന സങ്കീർണതകൾ ഒഴിവാക്കാനായി യാത്രയ്ക്ക് മുൻപ് തന്നെ കുട്ടികൾക്ക് പ്രതിരോധകുത്തിവെപ്പ് എടുത്തെന്ന് ഉറപ്പാക്കണമെന്നും ആരോഗ്യവിദഗ്ധർ പറഞ്ഞു. വിട്ടുമാറാത്ത പനി, ചുമ, ശരീരവേദന, ശ്വാസസംബന്ധമായ ബുദ്ധിമുട്ടുകൾ എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങൾ. ഇത്തരം ലക്ഷണങ്ങൾ പ്രകടമായാൽ സ്വയം ചികിത്സയ്ക്ക് മുതിരാതെ ഉടൻ തന്നെ ആരോഗ്യ കേന്ദ്രങ്ങളുമായി ബന്ധപ്പെടണമെന്നും അധികൃതർ അറിയിച്ചു.
.

Share this Article