പൊതുസ്വകാര്യ മേഖലകൾ ഒന്നിച്ചാൽ വെല്ലുവിളികളെ മറികടക്കാം

സ്വന്തം ലേഖകൻ


രാഷ്ട്രത്തിന്റെ പുരോഗതിക്ക് യുവാക്കളുടെ പങ്കാളിത്തവും പൊതു–സ്വകാര്യ മേഖലകളുടെ സംയുക്ത നീക്കവും ആവശ്യമാണ്.യുഎഇയുടെയും ദുബൈയുടെയും കാഴ്ചപ്പാട് സാക്ഷാൽകരിക്കാനും വികസനം ശക്തമാക്കാനും പൊതു–സ്വകാര്യ സഹകരണം അനിവാര്യമാണ്. വെല്ലുവിളികൾ നേരിടാൻ പൊതുസ്വകാര്യ മേഖലകൾ ഒന്നിക്കണമെന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം

ദുബൈ: വെല്ലുവിളികൾ നേരിടാൻ പൊതുസ്വകാര്യ മേഖലകൾ ഒന്നിക്കണമെന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പറഞ്ഞു. സബീൽ പാലസിൽ സർക്കാർ ഉദ്യോഗസ്ഥരുമായും ബിസിനസ് പ്രമുഖരുമായും സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രത്തിന്റെ പുരോഗതിക്ക് യുവാക്കളുടെ പങ്കാളിത്തവും പൊതു–സ്വകാര്യ മേഖലകളുടെ സംയുക്ത നീക്കവും ആവശ്യമാണ്.യുഎഇയുടെയും ദുബൈയുടെയും കാഴ്ചപ്പാട് സാക്ഷാൽകരിക്കാനും വികസനം ശക്തമാക്കാനും പൊതു–സ്വകാര്യ സഹകരണം അനിവാര്യമാണ്.

കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെയും യുഎഇ ഉപപ്രധാനമന്ത്രിയും ധനമന്ത്രിയുമായ ശൈഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, എമിറേറ്റ്സ് എയർലൈൻ ആൻഡ് ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടീവ് ശൈഖ് അഹമ്മദ് ബിൻ സഈദ് അൽ മക്തൂം, ദുബൈ മീഡിയ കൗൺസിൽ ചെയർമാൻ ഷെയ്ഖ് അഹമ്മദ് ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ദുബൈ സ്പോർട്സ് കൗൺസിൽ ചെയർമാൻ ശൈഖ് മൻസൂർ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എന്നിവരും യോഗത്തിൽ പങ്കെടുത്തു.
.

Share this Article