ആവേശമൊരുക്കി ദുബൈ ന​ഗരവും; കളി കാണാൻ 11 കൂറ്റൻ സ്ക്രീനുകൾ

നജ്മത്തുല്ലൈൽ


കടലിന്നഭിമുഖമായി പ്രത്യേകം ഒരുക്കിയ ഇരിപ്പിടങ്ങളിൽ കാണികൾക്ക് ലോകകപ്പ് ആസ്വദിക്കാം. ലോകകപ്പ് ദിനങ്ങളിൽ പതിനായിരം പേരെ സ്വീകരിക്കാനാണ് ഹാർബർ ഒരുങ്ങുന്നത്. 330 ചതുരശ്ര മീറ്റർ വിസ്തൃതിയിലുള്ള സ്ക്രീനാണ് ഇതിനായി സ്ഥാപിക്കുന്നത്. രുചിദായക വിഭവങ്ങൾ കഴിച്ചും അനുബന്ധമായി കലാപരിപാടികൾ ഒരുക്കിയും വിശ്രമവേളകൾ കാണികൾക്ക് ആനന്ദപ്രദമാക്കാനാകും. ദുബൈ എക്സ്പോ സിറ്റിയാണ് ഫുട്ബോൾ പ്രേമികളെ കാത്തിരിക്കുന്ന രണ്ടാമത്തെ വേദി. അൽ വസൽ അങ്കണവും  വിശാലമായ ജൂബിലി പാർക്കുമാണ്  കാണികൾക്കായി മാറ്റി വച്ചത്. കുടുംബസമേതം മത്സരങ്ങൾ കാണാൻ സൗകര്യമുണ്ട്. മേശകളും കസേരകളും സജ്ജീകരിച്ച് പതിനായിരം പേരെ ഉൾക്കൊള്ളിക്കാനാണ് സംഘാടകർ ശ്രമിക്കുന്നത്

ദുബൈ:∙അയൽ രാജ്യമായ ഖത്തറിൽ ലോകകപ്പ് പന്തുരുളുമ്പോൾ മെഗാ സ്ക്രീനിൽ കളി കാണാൻ അവസരമൊരുക്കുകയാണ് ദുബൈ. അനുകൂല കാലാവസ്ഥയിൽ ആരവാഹ്ലാദങ്ങളോടെ ലോകകപ്പ് ആസ്വദിക്കാൻ പതിനൊന്ന് ഇടങ്ങൾ ഒരുങ്ങിക്കഴിഞ്ഞു. കിക്കോഫ് ദിനമായ നവംബർ 20 നു മുൻപ് തന്നെ ദുബൈയിലെ ഫുട്ബോൾ പ്രേമികൾക്ക് ഫിഫ ഫെസ്റ്റിവലാകും. ദുബൈ ഹാർബറാണ് ലോകകപ്പ് കാണാനുള്ള സ്ഥലങ്ങളിൽ ഒന്നാമത്. കടലിന്നഭിമുഖമായി പ്രത്യേകം ഒരുക്കിയ ഇരിപ്പിടങ്ങളിൽ കാണികൾക്ക് ലോകകപ്പ് ആസ്വദിക്കാം. ലോകകപ്പ് ദിനങ്ങളിൽ പതിനായിരം പേരെ സ്വീകരിക്കാനാണ് ഹാർബർ ഒരുങ്ങുന്നത്. 330 ചതുരശ്ര മീറ്റർ വിസ്തൃതിയിലുള്ള സ്ക്രീനാണ് ഇതിനായി സ്ഥാപിക്കുന്നത്. രുചിദായക വിഭവങ്ങൾ കഴിച്ചും അനുബന്ധമായി കലാപരിപാടികൾ ഒരുക്കിയും വിശ്രമവേളകൾ കാണികൾക്ക് ആനന്ദപ്രദമാക്കാനാകും.

ദുബൈ എക്സ്പോ സിറ്റിയാണ് ഫുട്ബോൾ പ്രേമികളെ കാത്തിരിക്കുന്ന രണ്ടാമത്തെ വേദി. അൽ വസൽ അങ്കണവും  വിശാലമായ ജൂബിലി പാർക്കുമാണ്  കാണികൾക്കായി മാറ്റി വച്ചത്. കുടുംബസമേതം മത്സരങ്ങൾ കാണാൻ സൗകര്യമുണ്ട്. മേശകളും കസേരകളും സജ്ജീകരിച്ച് പതിനായിരം പേരെ ഉൾക്കൊള്ളിക്കാനാണ് സംഘാടകർ ശ്രമിക്കുന്നത്. ജുമൈറയിലെ ഹിൽട്ടൻ ഹോട്ടലും കാണികളെ സ്വീകരിക്കാൻ സജ്ജമായി. ഹോട്ടലിന്റെ പരിസരം ഒരു കളിക്കളത്തിന്റെ പ്രതീതിയിലാകും. ദുബൈ സ്പോർട്സ് സിറ്റിയിലെ ദ സ്ക്വയർ ഐഎസ്ഡി 5000 പേരെ ഉൾക്കൊള്ളുംവരെ പ്രവേശനം നൽകും. ദുബൈ മീഡിയ സിറ്റിയിലെ ആംഫി തിയേറ്ററും ലോകകപ്പ്  കാലത്ത് ആർപ്പുവിളികളിലായിരിക്കും. ജബൽ അലിയിലെ സോൾ ബീച്ച് സംഗീത പരിപാടികളോടെയാണ് കാണികളെ വരവേൽക്കുക. കൂടാതെ ഇബ്നു ബത്തൂത്തമാൾ, ബുർജുൽ അറബ്, ദുബൈ ഇന്റർനാഷണൽ ഫിനാൻഷ്യൽ സെന്റർ അവന്യൂ കവാട മേഖലയിലും കളി കാണാൻ സൗകര്യമുണ്ട്. ഇതിനു പുറമെ  ബാരാസ്റ്റി ബീച്ച്, സോഹോ ഗാർഡനും കാണികളെക്കൊണ്ട് ലോകകപ്പിന്റെ വർണത്തിലായിരിക്കും.
.

Share this Article