ഖത്തറിൽ പുതിയ ലുലു ഹൈപ്പർമാർക്കറ്റ് ഉദ്ഘാടനം ചെയ്തു

സ്വന്തം ലേഖകൻ
ഖത്തർ പ്രധാനമന്ത്രി തന്നെ ഹൈപ്പർമാർക്കറ്റ് വന്നുകണ്ട് പ്രവർത്തനങ്ങൾ വിലയിരുത്തി സംതൃപ്തിപ്പെട്ടു. ഖത്തറിന്റെ മാറ്റങ്ങൾക്കും പുരോഗതിക്കുമൊപ്പം ലുലുവും സഞ്ചരിക്കുകയാണെന്നും ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി കൂട്ടിച്ചെർത്തു. ലോകം ഫുട്‌ബോൾ ആവേശത്തിന്റെ പാരമ്യതയിൽ എത്തിനിൽക്കുമ്പോൾ ഖത്തറിലെ താമസക്കാർക്കും ലോകത്തിലെ വിവിധ രാജ്യങ്ങളിൽ നിന്നും ഫുടബോൾ മാമാങ്കത്തിന് സാക്ഷ്യം വഹിക്കാനെത്തിയ ആരാധകർക്കുമായി ഒട്ടനവധി സർപ്രൈസുകളുമാണ് പേൾ ഖത്തർ ലുലു ഹൈപ്പർ മാർക്കറ്റിൽ ഒരുക്കിയിട്ടുള്ളത്
ദോഹ: ഫിഫ ലോക കപ്പ് ഫുട്‌ബോൾ കിക്കോഫിന് മണിക്കൂറുകൾ മാത്രം അവശേഷിക്കുമ്പോൾ പ്രമുഖ റീറ്റെയ്ൽ ഗ്രൂപ്പായ ലുലുവിന്റെ ഖത്തറിലെ ഏറ്റവും പുതിയ ഹൈപ്പർ മാർക്കറ്റ് പേൾ ഖത്തറിലെ ജിയോർഡിനോയിൽ പ്രവർത്തനമാരംഭിച്ചു. 142,000 ലക്ഷം ചതുരശ്രയടി വിസ്തീർണ്ണത്തിൽ ഒരുക്കിയ ലുലു ഹൈപ്പർ മാർക്കറ്റ് ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യുസഫലി, ലുലു ഗ്രൂപ്പ് ഡയറക്ടർ മുഹമ്മദ് അൽത്താഫ് എന്നിവരുടെ സാന്നിധ്യത്തിൽ പ്രമുഖ ഖത്തർ വ്യവസായി തുർക്കി ബിൻ മുഹമ്മദ് അൽ കാഥെർ ഉദ്ഘാടനം ചെയ്തു. ഗ്രോസറി, ഫ്രഷ് ഫുഡ്, ഗാർഹിക ഉൽപ്പന്നങ്ങൾ, ഡിപ്പാർട്ട് മെൻ്റ് സ്റ്റോർ, ലുലു കണക്ട് എന്നിവയുടെ വിശാലമായ വിവിധ സെക്ഷനുകളും പുതിയ ഹൈപ്പർമാർക്കറ്റിലുണ്ട്. ഖത്തറിൽ നിന്നുള്ള പ്രാദേശിക ഉൽപ്പന്നങ്ങളുടെ വിപണനത്തിനായി പ്രത്യേക വിഭാഗവും സജ്ജമാക്കിയിട്ടുണ്ട്.

ലോകകപ്പിന് മുന്നോടിയായി ലുലുവിന്റെ 20ാമത്തെ ഹൈപ്പർ മാർക്കറ്റ് പേൾ ഖത്തറിൽ പ്രവർത്തനം ആരംഭിച്ചതിൽ സന്തോഷമുണ്ടെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി പറഞ്ഞു. ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നായി ഒരുപാട് ആരാധകരും കളിക്കാരുമൊക്കെ ഖത്തറിൽ എത്തികൊണ്ടിരിക്കുകയാണ്. ഇവിടെ ഷോപ്പിങ് സൌകര്യമൊരുക്കാൻ പേൾ അതോറിറ്റി ലുലുവിനെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്. ലോകകപ്പ് മത്സരങ്ങൾ തുടങ്ങുന്നതിന് ഒരാഴ്ച മുമ്പ് പ്രവർത്തനം തുടങ്ങാനായിരുന്നു നിർദേശം. ഖത്തർ പ്രധാനമന്ത്രി തന്നെ ഹൈപ്പർമാർക്കറ്റ് വന്നുകണ്ട് പ്രവർത്തനങ്ങൾ വിലയിരുത്തി സംതൃപ്തിപ്പെട്ടു.ഖത്തറിന്റെ മാറ്റങ്ങൾക്കും പുരോഗതിക്കുമൊപ്പം ലുലുവും സഞ്ചരിക്കുകയാണെന്നും യൂസഫലി കൂട്ടിച്ചെർത്തു. ലോകം ഫുട്‌ബോൾ ആവേശത്തിന്റെ പാരമ്യതയിൽ എത്തിനിൽക്കുമ്പോൾ ഖത്തറിലെ താമസക്കാർക്കും ലോകത്തിലെ വിവിധ രാജ്യങ്ങളിൽ നിന്നും ഫുടബോൾ മാമാങ്കത്തിന് സാക്ഷ്യം വഹിക്കാനെത്തിയ ആരാധകർക്കുമായി ഒട്ടനവധി സർപ്രൈസുകളുമാണ് പേൾ ഖത്തർ ലുലു ഹൈപ്പർ മാർക്കറ്റിൽ ഒരുക്കിയിട്ടുള്ളത്. എൽ.ഇ.ഡി. ടെലിവിഷൻ ഉൾപ്പെടെയുള്ള ഇലക്ട്രോണിക്സ് ഉൽപ്പനങ്ങൾക്കും ഫുട്ബോൾ ഉൾപ്പെടെയുള്ള സ്പോർട്സ് ഉല്പന്നങ്ങൾക്കുമായി ആകർഷകമായ ഫിഫ സ്പെഷ്യൽ ഓഫറുകളാണ് ലുലു ഉപഭോക്താക്കൾക്കായി ഒരുക്കിയിട്ടുള്ളത്.

ലോകം ആവേശത്തോടെ ഖത്തറിൽ സമ്മേളിക്കുമ്പോൾ ഖത്തറിലെത്തുന്ന ഇരുനൂറോളം രാജ്യങ്ങളിൽ നിന്നുള്ള ആരാധകർക്ക് ഏറ്റവും മികച്ച ഷോപ്പിംഗ് അനുഭവമാണ് ലുലു ഒരുക്കുന്നത്. പേൾ ഖത്തർ ഉൾപ്പെടെ നിലവിൽ 20 ലുലു ഹൈപ്പർമാർക്കറ്റുകളാണ് ഖത്തറിൽ പ്രവർത്തിക്കുന്നത്. രാജ്യത്തെ ഈ കോമേഴ്സ് രംഗത്തും ലുലു സജീവ സാന്നിധ്യമാണ്. ഇന്ത്യ, സ്‌പെയിൻ, തായ് ലാൻന്റ്, ദക്ഷിണാഫ്രിക്ക, ഇന്തോനേഷ്യ ഉൾപ്പെടെ വിവിധ വിവിധ രാജ്യങ്ങളുടെ സ്ഥാനപതിമാരും പങ്കെടുത്തു.

അൽ വത്ബയിൽ ഫാർമേഴ്സ് മാർക്കറ്റ് തുറന്നു
November 07 2022
അന്താരാഷ്ട്ര പ്രസാധക മീറ്റിന് തുടക്കമായി
October 31 2022
Sign up for the Newsletter
Join our newsletter and get updates in your inbox. We won’t spam you and we respect your privacy.