ദുബൈ മെഹ്ഫിൽ ആൽബം ഫെസ്റ്റ്; ഫലം പ്രഖ്യാപിച്ചു

ബഷീർ മാറഞ്ചേരി
റഫീഖ് അഹമ്മദിനും അൻസാരി കരൂപ്പടന്നക്കും പുരസ്കാരം. മികച്ച ഗാനരചനക്കാണ് റഫീഖ് അഹമ്മദിന് അവാർഡ്. മികച്ച സംവിധായകനായി അൻസാരി കരൂപ്പടന്ന തെരെഞ്ഞെടുക്കപ്പെട്ടു. 'ഒരിക്കൽ മാത്രം' ആണ് മികച്ച ആൽബം

ദുബൈ: ദുബൈ മെഹ്ഫിൽ ഇന്റർനാഷണൽ ഇൻഡോ അറബ് മ്യൂസിക് ആൽബം ഫെസ്റ്റ് ഫലപ്രഖ്യാപനം ദുബൈയിൽ നടന്നു. കവിയും ഗാനരചയിതാവുമായ റഫീഖ് അഹമ്മദ് ഉൾപെടെ എട്ടോളം പേർക്ക് പുരസ്കാരം. 'നീൾ മിഴിക്കോണിൽ' എന്ന പാട്ടിനാണ് മികച്ച രചനക്കുള്ള പുരസ്കാരം റഫീഖ് അഹമ്മദിനെ തേടിയെത്തിയത്. മികച്ച സംവിധായകനായി 'ലക്ഷ്മി' അണിയിച്ചൊരുക്കിയ അൻസാരി കരൂപ്പടന്ന തെരെഞ്ഞെടുക്കപ്പെട്ടു. 'ഒരിക്കൽ മാത്രം' ആണ് മികച്ച ആൽബം. സംഗീതം - കലാദേവി ഹരിദാസ് പാരപ്പിള്ളി (കൂടെ വരുവാൻ ), ക്യാമറ - പ്രദീപ് പുതുശേരി (മാതേവരേ), എഡിറ്റിംഗ് - നിതിൻ കാട്ടിൽ (ഒരിക്കൽ മാത്രം), ഗായകൻ - ഷക്കീർ സരിഗ ( വെയിൽ നേർത്തു പോയതും), ഗായിക - പാർവതി പാലയൂർ (മാതേവരേ) എന്നിവരാണ് മറ്റു പുരസ്കാര ജേതാക്കൾ.

മികച്ച ആൽബം - ഒരിക്കൽ മാത്രം
സംവിധായകൻ - അൻസാരി കരൂപ്പടന്ന (ലക്ഷ്മി)
രചന - റഫീഖ് അഹമ്മദ് (നീൾ മിഴിക്കോണിൽ)
സംഗീതം - കലാദേവി ഹരിദാസ് പാരപ്പിള്ളി (കൂടെ വരുവാൻ )
ക്യാമറ - പ്രദീപ് പുതുശേരി (മാതേവരേ)
എഡിറ്റിംഗ് - നിതിൻ കാട്ടിൽ (ഒരിക്കൽ മാത്രം)
ഗായകൻ - ഷക്കീർ സരിഗ ( വെയിൽ നേർത്തു പോയതും)
ഗായിക - പാർവതി പാലയൂർ (മാതേവരേ)


ബലിപെരുന്നാള്‍; ഒമാനിൽ 308 തടവുകാർക്ക് മോചനം
July 09 2022
കെ.കെ രമയ്ക്കെതിരെ വിവാദ പരാമർശവുമായി എം.എം മണി
July 14 2022
UAE President shares Eid Al Adha greetings
July 08 2022
Sign up for the Newsletter
Join our newsletter and get updates in your inbox. We won’t spam you and we respect your privacy.