ഷാർജയിൽ വാഹനാപകടത്തിൽ ഒരാൾ മരിച്ചു

സ്വന്തം ലേഖകൻ


ഷാർജ ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡിലുണ്ടായ വാഹനാപകടത്തിൽ ഒരു മരണം. ഓടി രക്ഷപ്പെട്ട ഡ്രൈവറെ വലയിലാക്കി ഷാർജ പൊലീസ്


 
ഷാർജ: ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ ഷാർജ ഭാഗത്തുണ്ടായ അപകടത്തിൽ ഏഷ്യക്കാരൻ മരിച്ചതായി ഷാർജ പൊലീസ് പറഞ്ഞു. അപകടസ്ഥലത്ത് നിന്ന് ഡ്രൈവർ ഓടി രക്ഷപ്പെട്ടെങ്കിലും 48 മണിക്കൂറിനുള്ളിൽ അറസ്റ്റ് രേഖപ്പെടുത്തിയതായി ഷാർജ പൊലീസിലെ ട്രാഫിക് ആൻഡ് പട്രോൾ ഡിപ്പാർട്ട്‌മെന്റ് ഡെപ്യൂട്ടി ഡയറക്ടർ ലെഫ്റ്റനന്റ് കേണൽ ഉമർ മുഹമ്മദ് ബുഗാനിം പറഞ്ഞു.ശൈഖ് ഖലീഫ പാലത്തിന് സമീപമായിരുന്നു അപകടം. നിയമനടപടികൾ പൂർത്തിയാക്കാൻ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറി.

.

Share this Article