ഗ്ലോബൽ മീഡിയ കോൺഗ്രസ് 15 മുതൽ അബുദാബിയിൽ

സ്വന്തം ലേഖകൻ
സമ്മേനത്തിൽ ജേണലിസം, റേഡിയോ, ടെലിവിഷൻ, ഇന്റർനെറ്റ്, സോഷ്യൽ മീഡിയ എന്നിവയ്ക്ക് പ്രത്യേക സെഷനുകളുണ്ടാകും. ശിൽപശാലകൾ, പ്രദർശനങ്ങൾ, ഇന്നവേഷൻ ഹബ് തുടങ്ങിയവയും ഉണ്ടാകും. 29 രാജ്യങ്ങളിലെ 162 വിദഗ്ധർ ഉൾപ്പെടെ 1200 പേർ പങ്കെടുക്കും. മാധ്യമ മേഖല നേരിടുന്ന വെല്ലുവിളികൾ, മാധ്യമങ്ങളുടെ ഭാവി, സാങ്കേതികവിദ്യയുടെ പങ്ക്, ഈ രംഗത്തെ നിക്ഷേപ രീതികൾ എന്നിവയെക്കുറിച്ച് 5 സെഷനുകളിലായി നടക്കുന്ന ഫ്യൂച്ചർ മീഡിയ ലാബ് ആണ് പ്രധാന ആകർഷണങ്ങളിൽ ഒന്ന്. ബിഗ് ഡേറ്റ, മെറ്റാവേഴ്സ്, ഫ്യൂച്ചറിസം, ഇ–സ്പോർട്സ്, നിർമിത ബുദ്ധി, മെഷിൻ ലേണിങ്, ഓട്ടമേഷൻ എന്നിവയും സമ്മേളനം ചർച്ച ചെയ്യും
അബൂദബി∙ മാധ്യമങ്ങളുടെ ഭാവിയും പുതിയ സാങ്കേതിക വിദ്യകളുടെ സ്വാധീനവും വിശകലനം ചെയ്യുന്ന ഗ്ലോബൽ മീഡിയ കോൺഗ്രസ് 15 മുതൽ 17 വരെ അബൂദബി നാഷനൽ എക്സിബിഷൻ സെന്ററിൽ നടക്കും. മാധ്യമ രംഗത്തെ നൂതന രീതികൾ സംബന്ധിച്ച ശിൽപശാലകൾക്കു പുറമേ ഈ രംഗത്തെ ബിസിനസ് അവസരങ്ങളും വെല്ലുവിളികളും ത്രിദിന സമ്മേളനത്തിൽ വിശകലനം ചെയ്യും. മാധ്യമ വ്യവസായങ്ങളുടെ ഭാവി രൂപപ്പെടുത്തുക എന്ന പ്രമേയത്തിലാണ് സമ്മേളനം. പരമ്പരാഗത, നവമാധ്യമങ്ങൾക്ക് അനുയോജ്യമായ അന്തരീക്ഷമാണ് യുഎഇയിൽ ഉള്ളതെന്ന് എമിറേറ്റ്സ് ന്യൂസ് എജൻസി ഡയറക്ടർ ജനറൽ മുഹമ്മദ് ജലാൽ അൽ റയ്സി വാർത്താസമ്മേളനത്തിൽ പറഞ്ഞു. നൂതന സാങ്കേതിക വിദ്യകളുടെയും സമൂഹമാധ്യമങ്ങളുടെയും ഗുണവശങ്ങൾ ഉപയോഗപ്പെടുത്താൻ പരമ്പരാഗത മാധ്യമങ്ങൾക്കു മടിയില്ലെന്നും പറഞ്ഞു. സമ്മേനത്തിൽ ജേണലിസം, റേഡിയോ, ടെലിവിഷൻ, ഇന്റർനെറ്റ്, സോഷ്യൽ മീഡിയ എന്നിവയ്ക്ക് പ്രത്യേക സെഷനുകളുണ്ടാകും. ശിൽപശാലകൾ, പ്രദർശനങ്ങൾ, ഇന്നവേഷൻ ഹബ് തുടങ്ങിയവയും ഉണ്ടാകും. 29 രാജ്യങ്ങളിലെ 162 വിദഗ്ധർ ഉൾപ്പെടെ 1200 പേർ പങ്കെടുക്കും.
മാധ്യമ മേഖല നേരിടുന്ന വെല്ലുവിളികൾ, മാധ്യമങ്ങളുടെ ഭാവി, സാങ്കേതികവിദ്യയുടെ പങ്ക്, ഈ രംഗത്തെ നിക്ഷേപ രീതികൾ എന്നിവയെക്കുറിച്ച് 5 സെഷനുകളിലായി നടക്കുന്ന ഫ്യൂച്ചർ മീഡിയ ലാബ് ആണ് പ്രധാന ആകർഷണങ്ങളിൽ ഒന്ന്. ബിഗ് ഡേറ്റ, മെറ്റാവേഴ്സ്, ഫ്യൂച്ചറിസം, ഇ–സ്പോർട്സ്, നിർമിത ബുദ്ധി, മെഷിൻ ലേണിങ്, ഓട്ടമേഷൻ എന്നിവയും സമ്മേളനം ചർച്ച ചെയ്യും. തത്സമയ ടോക്ക് ഷോ, യുവ മാധ്യമങ്ങളെയും മാധ്യമപ്രവർത്തകരെയും ശാക്തീകരിക്കുന്നതിനുള്ള പരിപാടി, സഹിഷ്ണുത പ്രോത്സാഹിപ്പിക്കുന്നതിൽ മാധ്യമങ്ങളുടെ പങ്ക് എന്നിവയെക്കുറിച്ചുള്ള പ്രത്യേക സെഷനും ഉണ്ടാകും.ഇന്ത്യൻ ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയം സെക്രട്ടറി അപൂർവ ചന്ദ്ര, യുവജനകാര്യ സഹമന്ത്രി ഷമ്മ ബിൻത് സുഹൈൽ അൽ മസ്‌റൂയി, ബഹ്‌റൈൻ ഇൻഫർമേഷൻ കാര്യ മന്ത്രി റംസാൻ ബിൻ അബ്ദുല്ല അൽ നുഐമി, സിംബാബ്‌വെ ഇൻഫർമേഷൻ, പബ്ലിസിറ്റി, ബ്രോഡ്കാസ്റ്റിങ് മന്ത്രി മോന ഗാനിം അൽ നുഐമി, ദുബായ് മീഡിയ ഓഫിസ് ഡയറക്ടർ ജനറൽ മാരി, യൂറോ ന്യൂസ് നെറ്റ്‌വർക്ക് ചെയർമാൻ മൈക്കൽ പീറ്റേഴ്‌സ് (ഫ്രാൻസ്) എന്നിവരും പ്രഭാഷകരിൽ ഉൾപ്പെടും.
.
അർജന്റീന തുടങ്ങി; അബൂദബിയിൽ നിന്ന്
November 17 2022
ലോകകപ്പിൽ പുകവലി പടിക്കുപുറത്ത്
November 14 2022
Sharjah's historic buildings on ISESCO's final list
November 30 -0001
Sign up for the Newsletter
Join our newsletter and get updates in your inbox. We won’t spam you and we respect your privacy.