പുസ്തകമേള അറിവുത്സവമാക്കി കുട്ടിക്കൂട്ടം

സ്വന്തം ലേഖകൻ


അറബി, ഇന്ത്യൻ ഭാഷകളിലുള്ള പുസ്തകങ്ങളാണ് കുട്ടികൾ കൂടുതലും വാങ്ങുന്നത്. കുഞ്ഞുകഥകൾ, കവിതകൾ, കുറിപ്പുകൾ, ചിത്രകഥകൾ തുടങ്ങിയ ബാലസാഹിത്യങ്ങളാണ് കുട്ടികൾക്കിഷ്ടം. കുട്ടികളുടെ ആസ്വാദനത്തിനായുള്ള മലയാള ബാലസാഹിത്യങ്ങൾക്കും ഇന്ത്യൻ പവിലിയനിൽ ആവശ്യക്കാരേറെയാണ്. ഏഴാംനമ്പർ ഹാളിലുള്ള കുട്ടികളുടെ വിനോദകേന്ദ്രമായ ചിൽഡ്രൻസ് കോർണറിലും അഭൂതപൂർവമായ തിരക്കായിരുന്നു അനുഭവപ്പെട്ടത്. കുട്ടികൾക്കായുള്ള വിവിധ ഭാഷകളിലുള്ള ഇതിഹാസ, പുരാണങ്ങളും ഷാർജ പുസ്തകമേളയിൽ നന്നായി വിറ്റുപോകുന്നുണ്ടെന്ന് പ്രസാധകർ പറഞ്ഞു

ഷാർജ: പുസ്തകമേളയിൽ കുഞ്ഞുവായനയുടെ സന്തോഷത്തിലാണ് യു.എ.ഇ.യിലെ സ്കൂൾ വിദ്യാർഥികൾ. ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവം ആറുദിവസം പിന്നിടുമ്പോൾ ദിനംപ്രതി ആയിരക്കണക്കിന് വിദ്യാർഥികളാണ് മേള സന്ദർശിച്ചത്. രാവിലെ 10 മണിമുതൽതന്നെ സ്കൂൾ ബസുകളിൽ അധ്യാപകരോടൊപ്പാണ് വിദ്യാർഥികൾ ഒഴുകിയെത്തുകയാണ്. അറബി, ഇന്ത്യൻ ഭാഷകളിലുള്ള പുസ്തകങ്ങളാണ് കുട്ടികൾ കൂടുതലും വാങ്ങുന്നത്. കുഞ്ഞുകഥകൾ, കവിതകൾ, കുറിപ്പുകൾ, ചിത്രകഥകൾ തുടങ്ങിയ ബാലസാഹിത്യങ്ങളാണ് കുട്ടികൾക്കിഷ്ടം. കുട്ടികളുടെ ആസ്വാദനത്തിനായുള്ള മലയാള ബാലസാഹിത്യങ്ങൾക്കും ഇന്ത്യൻ പവിലിയനിൽ ആവശ്യക്കാരേറെയാണ്.ബാലസാഹിത്യങ്ങളിൽ ഉൾപ്പെടുന്ന സർക്കസ്, യുദ്ധകഥകളെല്ലാം കുട്ടികൾ തിരഞ്ഞെടുക്കുന്നു. ഏഴാംനമ്പർ ഹാളിലുള്ള കുട്ടികളുടെ വിനോദകേന്ദ്രമായ ചിൽഡ്രൻസ് കോർണറിലും അഭൂതപൂർവമായ തിരക്കായിരുന്നു അനുഭവപ്പെട്ടത്. കുട്ടികൾക്കായുള്ള വിവിധ ഭാഷകളിലുള്ള ഇതിഹാസ, പുരാണങ്ങളും ഷാർജ പുസ്തകമേളയിൽ നന്നായി വിറ്റുപോകുന്നുണ്ടെന്ന് പ്രസാധകർ പറഞ്ഞു. മേളയിൽ വിജ്ഞാനവും വിനോദവും തേടുന്ന വിദ്യാർഥികൾ അധ്യാപകരോടൊപ്പം വൈവിധ്യങ്ങളായ ആഹാരവും കഴിച്ചാണ് മടങ്ങുന്നത്.
.

Share this Article