അജ്‌മാനിൽ ഗതാഗത നിയമലംഘനങ്ങൾക്ക് 50 ശതമാനം പിഴയിളവ്

സ്വന്തം ലേഖകൻ


ദേശീയദിനാഘോഷത്തിന്റെ മുന്നോടിയായാണ് ഈ ആനുകൂല്യം. ഗുരുതര സ്വഭാവമുള്ള ഗതാഗത നിയമലംഘനം ഒഴികെയുള്ളവക്കെല്ലാം അമ്പത് ശതമാനം പിഴയടച്ചാൽ മതി. ഈ മാസം 21 മുതൽ ജനവരി ആറ് വരെ പിഴയടക്കുമ്പോഴാണ് അമ്പത് ശതമാനം ഇളവ് ലഭിക്കുക. അജ്‌മാൻ കിരീടാവകാശി ശൈഖ് അമ്മാറിന്റെ നിർദേശപ്രകാരമാണ് ആനൂകൂല്യം നടപ്പിലാക്കുന്നത്

അജ്‌മാൻ: അജ്‌മാനിൽ ഗതാഗത നിയമലംഘനങ്ങൾക്ക് അമ്പത് ശതമാനം പിഴയിളവ് പ്രഖ്യാപിച്ചു. നവംബർ 11 ന് മുമ്പുണ്ടായ നിയമലംഘനങ്ങൾക്കാണ് ഇളവ് ലഭിക്കുക. യു എ ഇ ദേശീയദിനാഘോഷത്തിന്റെ മുന്നോടിയായാണ് ഈ ആനുകൂല്യം പ്രഖ്യാപിച്ചത്. അജ്‌മാനിൽ ഈ മാസം 21 മുതൽ ജനവരി ആറ് വരെ പിഴയടക്കുമ്പോഴാണ് അമ്പത് ശതമാനം ഇളവ് ലഭിക്കുക. അജ്‌മാൻ കിരീടാവകാശി ശൈഖ് അമ്മാറിന്റെ നിർദേശപ്രകാരമാണ് ആനൂകൂല്യം നടപ്പിലാക്കുന്നത്. ഗുരുതര സ്വഭാവമുള്ള ഗതാഗത നിയമലംഘനം ഒഴികെയുള്ളവക്കെല്ലാം അമ്പത് ശതമാനം പിഴയടച്ചാൽ മതി.

അജ്‌മാൻ പൊലീസ് ചീഫ് കമാണ്ടര്‍ ജനറല്‍ ശൈഖ് സുല്‍ത്താന്‍ ബിന്‍ അബ്ദുല്ല അല്‍ നുഐമിയാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. അജ്‌മാൻ എമിറേറ്റിൽ നടന്ന എല്ലാ ട്രാഫിക് നിയമലംഘനങ്ങൾക്കും ബ്ലാക്ക് പോയിന്‍റുകൾ, വാഹനങ്ങൾ പിടിച്ചെടുക്കൽ എന്നിവയ്‌ക്കും ഈ ഇളവ് ബാധകമാണ്. റെഡ് സിഗ്നൽ മറി കടക്കുക, ജീവനും സുരക്ഷക്കും ഭീഷണിയാകുന്ന വിധം വാഹനമോടിക്കുക തുടങ്ങിയ നിയമലംഘനങ്ങൾക്ക് ഇളവ് ബാധകമാവില്ല.
.

Share this Article