'ഓ​ർ​മ​ച്ചെ​പ്പു'മായി വീണ്ടും എം.എം ഹസൻ; രണ്ടാം പതിപ്പ് ഷാർജയിൽ പ്രകാശിതമായി ​

സ്വന്തം ലേഖകൻ


രാ​ഷ്ട്രീ​യ​ത്തി​ന​തീ​ത​മാ​യി എ​ല്ലാ​വ​രു​മാ​യി ന​ല്ല ബ​ന്ധം കാ​ത്തു​സൂ​ക്ഷി​ക്കു​ന്ന വ്യ​ക്തി​ത്വ​മാ​ണ് എം.​എം. ഹ​സ​നെ​ന്ന് പുസ്തകം പ്രകാശനം ചെയ്തു എം.എ യൂ​സു​ഫ​ലി പ​റ​ഞ്ഞു. പൊ​തു​രം​ഗ​ത്തും രാ​ഷ്ട്രീ​യ​രം​ഗ​ത്തു​മു​ള്ള അ​ര​നൂ​റ്റാ​ണ്ടി​ലേ​റെ​ക്കാ​ല​ത്തെ ഓ​ർ​മ​ക​ളും അ​നു​ഭ​വ​ങ്ങ​ളു​മാ​ണ് ഓ​ർമ്മ​ച്ചെ​പ്പ് എ​ന്ന പു​സ്ത​ക​ത്തി​ലൂ​ടെ താ​ൻ എ​ഴു​തി​യ​തെ​ന്ന് എം.​എം. ഹ​സ​ൻ പ​റ​ഞ്ഞു. ഷാ​ർജ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ൻറ് അ​ഡ്വ. വൈ.​എ. റ​ഹീം ആ​ദ്യ കോ​പ്പി ഏ​റ്റു​വാ​ങ്ങി. മാ​ധ്യ​മ പ്ര​വ​ർത്ത​ക​ൻ എ​ൽവി​സ് ചു​മ്മാ​ർ പു​സ്ത​കം പ​രി​ച​യ​പ്പെ​ടു​ത്തി

ഷാ​ർജ: ആ​ത്മ​ക​ഥ​യാ​യ 'ഓ​ർ​മ​ച്ചെ​പ്പി'​ൻറെ ര​ണ്ടാം പ​തി​പ്പു​മാ​യി യു.​ഡി.​എ​ഫ്​ ക​ൺ​വീ​ന​ർ എം.​എം. ഹ​സ​ൻ. ഷാ​ർ​ജ പു​സ്ത​കോ​ത്സ​വ​ത്തി​ൽ ലു​ലു ഗ്രൂ​പ് ചെ​യ​ർ​മാ​ൻ എം.​എ. യൂ​സു​ഫ​ലി​യാ​ണ് ​ പ്ര​കാ​ശ​നം ചെ​യ്ത​ത്. രാ​ഷ്ട്രീ​യ​ത്തി​ന​തീ​ത​മാ​യി എ​ല്ലാ​വ​രു​മാ​യി ന​ല്ല ബ​ന്ധം കാ​ത്തു​സൂ​ക്ഷി​ക്കു​ന്ന വ്യ​ക്തി​ത്വ​മാ​ണ് എം.​എം. ഹ​സ​നെ​ന്ന് യൂ​സു​ഫ​ലി പ​റ​ഞ്ഞു. പൊ​തു​രം​ഗ​ത്തും രാ​ഷ്ട്രീ​യ​രം​ഗ​ത്തു​മു​ള്ള അ​ര​നൂ​റ്റാ​ണ്ടി​ലേ​റെ​ക്കാ​ല​ത്തെ ഓ​ർ​മ​ക​ളും അ​നു​ഭ​വ​ങ്ങ​ളു​മാ​ണ് ഓ​ർമ്മ​ച്ചെ​പ്പ് എ​ന്ന പു​സ്ത​ക​ത്തി​ലൂ​ടെ താ​ൻ എ​ഴു​തി​യ​തെ​ന്ന് എം.​എം. ഹ​സ​ൻ പ​റ​ഞ്ഞു. ഷാ​ർജ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ൻറ് അ​ഡ്വ. വൈ.​എ. റ​ഹീം ആ​ദ്യ കോ​പ്പി ഏ​റ്റു​വാ​ങ്ങി. മാ​ധ്യ​മ പ്ര​വ​ർത്ത​ക​ൻ എ​ൽവി​സ് ചു​മ്മാ​ർ പു​സ്ത​കം പ​രി​ച​യ​പ്പെ​ടു​ത്തി.

ഇ​ത് സ്‌​നേ​ഹ​ത്തി​ൻറെ പു​സ്ത​ക​മാ​ണെ​ന്ന് അ​വ​താ​രി​ക എ​ഴു​തി​യ ക​ഥാ​കാ​ര​ൻ ടി. ​പ​ത്മ​നാ​ഭ​ൻ വി​ഡി​യോ സ​ന്ദേ​ശ​ത്തി​ലൂ​ടെ പ​റ​ഞ്ഞു. കേ​ര​ള ഭാ​ഷ ഇ​ൻസ്റ്റി​റ്റ്യൂ​ട്ട് മു​ൻ ഡ​യ​റ​ക്ട​ർ ഡോ. ​എം.​ആ​ർ. ത​മ്പാ​ൻ, ജ​യ്ഹി​ന്ദ് ടി.​വി ചെ​യ​ർമാ​ൻ അ​നി​യ​ൻകു​ട്ടി, ഷാ​ർജ ഗ​വ​ൺ​മെ​ൻറി​ലെ പ്രോ​ട്ടോ​കോ​ൾ ഓ​ഫി​സ​ർ ബ​ദ​ർ മു​ഹ​മ്മ​ദ് അ​ൽ സാ​ബി, ഇ​ൻകാ​സ് യു.​എ.​ഇ പ്ര​സി​ഡ​ൻറ്​ മ​ഹാ​ദേ​വ​ൻ വാ​ഴ​ശ്ശേ​രി​ൽ, കെ.​എം.​സി.​സി പ്ര​തി​നി​ധി​യും ഷാ​ർജ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​മാ​യ ടി.​വി. ന​സീ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. മാ​ധ്യ​മ പ്ര​വ​ർത്ത​ക​ൻ എ​ൽവി​സ് ചു​മ്മാ​ർ സ്വാ​ഗ​ത​വും എം.​എം. ഹ​സ​ൻറെ മ​ക​ൾ നി​ഷ ഹ​സ​ൻ ന​ന്ദി​യും പ​റ​ഞ്ഞു. മു​ൻ മു​ഖ്യ​മ​ന്ത്രി​മാ​രാ​യ എ.​കെ. ആ​ൻറ​ണി, ഉ​മ്മ​ൻ ചാ​ണ്ടി, ന​ട​ൻ മോ​ഹ​ൻലാ​ൽ, ഡോ. ​ശ​ശി ത​രൂ​ർ എം.​പി, അ​ശ്വ​തി തി​രു​നാ​ൾ ഗൗ​രി ല​ക്ഷ്മി​ഭാ​യ് ത​മ്പു​രാ​ട്ടി എ​ന്നി​വ​ർ പു​സ്ത​ക​ത്തി​ന് വി​ഡി​യോ വ​ഴി ആ​ശം​സ നേ​ർന്നു. 
.

Share this Article