'വിമലമീയോർമ്മകൾ' പ്രകാശനം ചെയ്തു

സ്വന്തം ലേഖകൻ


യുഎഇയിലെ വിമല കോളേജ് പൂർവ വിദ്യാർത്ഥി കൂട്ടായ്മയായ വിമെക്സ് അം​ഗംങ്ങളുടെ സ്വപ്ന സാക്ഷാത്കാരം ആണീ പുസ്തകം. ഫാദർ ഡേവിഡ് ചിറമ്മൽ അച്ചൻ ഖലീജ് ടൈംസ് എഡിടോറിയൽ ഡയറക്ടർ ഐസക് ജോൺ പട്ടാണിപ്പറമ്പിലിനു ആദ്യ കോപ്പി നൽകി പ്രകാശന കർമം നിർവഹിച്ചു. നൂറിൽ പരം ഓർമ്മകൾ കോർത്തിണക്കിയ പുസ്തകത്തിന്റെ എഡിറ്റിംഗ് നിർവഹിച്ചത് രശ്മി ഐസക്കും  ഹരിതം ബുക്സിന്റെ പ്രതാപൻ തായാട്ടും ചേർന്നാണ്


ഷാർജ: തൃശൂർ വിമല കോളേജിലെ പഴയകാല ഓർമ്മകൾ കോർത്തിണക്കി തയ്യാറാക്കിയ 'വിമലമീയോർമ്മകൾ' പുസ്തകം ഷാർജ രാജ്യാന്തര പുസ്തകോത്സവത്തിൽ പ്രകാശനം ചെയ്തു. യുഎഇയിലെ വിമല കോളേജ് പൂർവ വിദ്യാർത്ഥി കൂട്ടായ്മയായ വിമെക്സ് അം​ഗംങ്ങളുടെ സ്വപ്ന സാക്ഷാത്കാരം ആണീ പുസ്തകം. ഫാദർ ഡേവിഡ് ചിറമ്മൽ അച്ചൻ ഖലീജ് ടൈംസ് എഡിറ്റോറിയൽ  ഡയറക്ടർ ഐസക് ജോൺ പട്ടാണിപ്പറമ്പിലിനു ആദ്യ കോപ്പി നൽകി പ്രകാശന കർമം നിർവഹിച്ചു. വിമല കോളേജ് മുൻ അധ്യാപികമാരായ പ്രൊഫ. റോസ്, പ്രൊഫ. എലിസബത്ത് എന്നിവർ സംബന്ധിച്ചു. രശ്മി ഐസക് അധ്യക്ഷത വഹിച്ചു. സജ്‌ന അബ്ദുല്ല, ഷെമീൻ റഫീഖ്, ചാൾസ് പോൾ സംസാരിച്ചു. ഷൈൻ ഷാജി, മനോജ്‌ കെ വി എന്നിവർ പുസ്തകം പരിചയപ്പെടുത്തി. നൂറിൽ പരം ഓർമ്മകൾ കോർത്തിണക്കിയ പുസ്തകത്തിന്റെ എഡിറ്റിംഗ് നിർവഹിച്ചത് രശ്മി ഐസക്കും  ഹരിതം ബുക്സിന്റെ പ്രതാപൻ തായാട്ടും ചേർന്നാണ്.

.

Share this Article