യു.എ.ഇയിലെ 'സാലിക്’ ഇനി ജോയന്‍റ് സ്റ്റോക് കമ്പനി

0


ദുബൈ: എമിറേറ്റിലെ റോഡുകളിലെ ടോൾ പിരിക്കുന്ന ഓപറേറ്ററായ ‘സാലിക്’ ജോയന്റ് സ്റ്റോക് കമ്പനിയാകും. നിയമപരവും സാമ്പത്തികവും ഭരണപരവുമായ സ്വയംഭരണാവകാശത്തോടെ ‘സാലികി’നെ കമ്പനിയാക്കുന്ന ഉത്തരവ് യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമാണ് പുറപ്പെടുവിച്ചത്.
ടോൾ ഗേറ്റുകളുടെ പ്രവർത്തനവും മാനേജ്‌മെന്റുമായി ബന്ധപ്പെട്ട കമ്പനിയുടെ എല്ലാ പ്രവർത്തനങ്ങളും ഔട്ട്‌സോഴ്‌സ് ചെയ്യാൻ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ)ക്ക് അധികാരമുണ്ട്.പ്രാദേശിക ഓഹരിവിപണിയിൽ ‘സാലികി’നെ ലിസ്റ്റ് ചെയ്യാനുള്ള ശ്രമങ്ങളുടെ ആദ്യപടിയായാണ് സർക്കാർ നടപടിയെന്നാണ് നടപടിയെ വിദഗ്ധർ വിലയിരുത്തുന്നത്.

Share this Article