മുകുന്ദനുണ്ണി നമുക്കിടയിൽ തന്നെ കാണാവുന്ന ആളാണെന്ന് വിനീത് ശ്രീനിവാസൻ

സ്വന്തം ലേഖകൻ
വക്കീൽ ജോലിയിലെന്നല്ല,ഏത് ജോലിയിലിലും ഒരു മുകുന്ദനുണ്ണിയുണ്ടാകുമെന്നും വിനീത് പറഞ്ഞു. നവാഗതനായ അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്യുന്ന മുകുന്ദനുണ്ണി അസോസിയേറ്റ്സ് നവംബർ 11 ന് തിയറ്ററുകളിലേക്ക് എത്തും. അടുത്തിടെയിറങ്ങിയ സിനിമകൾ കോടതി മുറിക്കുളളിലായിരുന്നുവെങ്കിൽ ഇത് കോടതിക്ക് പുറത്ത് നടക്കുന്ന സിനിമയാണ്. മുകുന്ദനുണ്ണിയെന്ന അഡ്വക്കറ്റിൻറെ ജീവിതയാത്രയാണ് സിനിമ. സുരാജ് വെഞ്ഞാറമൂടും ആസ്വദിച്ച് ചെയ്ത സിനിമയാണിത്. അദ്ദേഹത്തിൻറെ പ്രതികരണങ്ങളിൽ നിന്ന് അത് വ്യക്തമായിരുന്നു. ഗൗരവത്തിലുളള തമാശകളാണ് സിനിമയുടെ കാതൽ
ദുബൈ: അഡ്വക്കറ്റ് മുകുന്ദനുണ്ണി അയാളുടെ വിജയം മാത്രം ആഗ്രഹിക്കുന്നയാളാണെന്ന് വിനീത് ശ്രീനിവാസൻ. നമുക്കുചുറ്റിലും ഇത്തരത്തിലുളള സ്വയം കേന്ദ്രീകൃതമായിട്ടുളള ആളുകളെ കാണാം. വക്കീൽ ജോലിയിലെന്നല്ല,ഏത് ജോലിയിലിലും ഒരു മുകുന്ദനുണ്ണിയുണ്ടാകുമെന്നും വിനീത് പറഞ്ഞു. നവാഗതനായ അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്യുന്ന മുകുന്ദനുണ്ണി അസോസിയേറ്റ്സ് നവംബർ 11 ന് തിയറ്ററുകളിലേക്ക് എത്തും. ഇതിന് മുന്നോടിയായി ദുബായിൽ നടത്തിയ വാർത്താസമ്മേളത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സിനിമയുടെ ട്രെയിലർ സംവിധായകൻറെ ആശയമായിരുന്നു. സിനിമ ജനങ്ങളിലേക്ക് എത്തുന്നതിന് മുൻപ് മുകുന്ദനുണ്ണിയുടെ സ്വഭാവത്തെകുറിച്ച് ആളുകൾക്ക് ധാരണയുണ്ടാക്കുകയെന്നുളളതായിരുന്നു ലക്ഷ്യം. അത് സിനിമയ്ക്ക് ഗുണം ചെയ്തുവെന്നാണ് പ്രതീക്ഷിക്കുന്നത്. അഭിനവിൻറെ ആദ്യ സിനിമയാണ് പക്ഷെ ആദ്യം കഥ കേട്ടപ്പോൾ തന്നെ ഓരോ സീനിലും അടുത്തതെന്തെന്ന് ആകാംക്ഷയോടെ കാത്തിരിപ്പിക്കുന്ന കഥാഗതിയാണ് ആകർഷിച്ചത്. സിനിമയ്ക്ക് വേണ്ടി ഒരു ഒത്തുതീർപ്പിനും തയ്യാറാകാത്ത സംവിധായകനാണ് അഭിനവ്. അഭിപ്രായങ്ങളും ആശയപരമായ വിയോജിപ്പുകളും പറഞ്ഞിരുന്നുവെങ്കിലും എല്ലാം സംവിധായകന് വിട്ടുകൊടുത്തുകൊണ്ടാണ് സിനിമ പൂർത്തിയാക്കിയത്. അത് സംവിധായകനിലുളള വിശ്വാസം കൊണ്ടാണെന്നും വിനീത് ശ്രീനിവാസൻ പറഞ്ഞു.
അടുത്തിടെയിറങ്ങിയ സിനിമകൾ കോടതി മുറിക്കുളളിലായിരുന്നുവെങ്കിൽ ഇത് കോടതിക്ക് പുറത്ത് നടക്കുന്ന സിനിമയാണ്. മുകുന്ദനുണ്ണിയെന്ന അഡ്വക്കറ്റിൻറെ ജീവിതയാത്രയാണ് സിനിമ. സുരാജ് വെഞ്ഞാറമൂടും ആസ്വദിച്ച് ചെയ്ത സിനിമയാണിത്. അദ്ദേഹത്തിൻറെ പ്രതികരണങ്ങളിൽ നിന്ന് അത് വ്യക്തമായിരുന്നു. ഗൗരവത്തിലുളള തമാശകളാണ് സിനിമയുടെ കാതൽ. തുടക്കം മുതൽ ട്രെയിലറുകളില്ലെല്ലാം ശബ്ദസാന്നിദ്ധ്യമായി സലീം കുമാറും മികച്ച പിന്തുണ നൽകിയെന്നും വിനീത് പറഞ്ഞു.
.
ജെ.സി.ഡാനിയേല് പുരസ്കാരം സംവിധായകന് കെ.പി.കുമാരന്
July 16 2022
അൽ കോബാറിൽ പുതിയ ലുലു ഹൈപ്പർ മാർക്കറ്റ് തുറന്നു
February 16 2023
Sign up for the Newsletter
Join our newsletter and get updates in your inbox. We won’t spam you and we respect your privacy.