പുസത്കോത്സവം കൂട്ടുചേരലുകളുടെ ആഘോഷക്കാലം

നാഷിഫ് അലിമിയാൻ


ഷാർജ അന്തരാഷ്ട്ര പുസ്തകോത്സവത്തിന് മാനങ്ങളേറെയെന്ന് എഴുത്തുകാരിയും അക്ഷരസ്നേഹിയുമായ സർ​ഗറോയ് പറയുന്നു. പുസ്തകവായനയെന്നത് മാത്രമല്ല, പ്രവാസലോകത്തെ കൂട്ടുചേരലുകൾ കൂടിയാണ് ഓരോ പുസ്തകോത്സവവുമെന്ന് സർഗ്ഗറോയ് അഭിപ്രായപ്പെട്ടു. അതുകൊണ്ടു തന്നെയാണ് തീർത്ഥാടകരെ പോലെ ഓരോ വർഷവും മുടങ്ങാതെ അക്ഷരസ്നേ​ഹികൾ കടൽകടന്ന നാട്ടിൽ നിന്നുപോലുമെത്തുന്നതും 


ഷാർജ: ഓരോ വർഷവും ഷാർജയുടെ മണ്ണിൽ വിരുന്നൊത്തുന്ന അക്ഷരോത്സവമായ ഷാർജ അന്തരാഷ്ട്ര പുസ്തകോത്സവത്തിന് മാനങ്ങളേറെയെന്ന് എഴുത്തുകാരിയും അക്ഷരസ്നേഹിയുമായ സർ​ഗറോയ് പറയുന്നു. പുസ്തകവായനയെന്നത് മാത്രമല്ല, പ്രവാസലോകത്തെ കൂട്ടുചേരലുകൾ കൂടിയാണ് ഓരോ പുസ്തകോത്സവവുമെന്ന് സർഗ്ഗറോയ് അഭിപ്രായപ്പെട്ടു. 

പ്രമുഖരായവരെയും പ്രിയപ്പെട്ടവരെയും കാണാനും സൗഹൃദം സ്ഥാപിക്കാനുമെല്ലാമുളള അവസരം കൂടിയാണ് പുസ്തകോത്സവം തരുന്നത്. നമുക്ക് നമ്മളെത്തന്നെ നവീകരിക്കാനുളള വേദിയാകുന്നു ഓരോ പുസ്തകോത്സവവും, സർഗ്ഗ പറയുന്നു. ലോകത്തിൽ നടക്കുന്ന മാറ്റങ്ങളും പുതിയ കാഴ്ചപ്പാടുകളുമെല്ലാം ഷാർജ എക്സപോ സെന്ററിലെ അക്ഷരക്കൂട്ടങ്ങൾക്കിടയിൽ നിന്ന് കാണാനാവും. അതുകൊണ്ടു തന്നെയാണ് തീർത്ഥാടകരെ പോലെ ഓരോ വർഷവും മുടങ്ങാതെ അക്ഷരസ്നേ​ഹികൾ കടൽകടന്ന നാട്ടിൽ നിന്നുപോലുമെത്തുന്നതും - എഴുത്തുകാരി ചൂണ്ടിക്കാട്ടി. 
.

Share this Article