പുസ്തകമേളയിൽ ഇത്തവണയും മലയാളത്തിളക്കം

നാഷിഫ് അലിമിയാൻ


112 പ്രസാധക സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ ഇന്ത്യയാണ് മുന്നില്‍. ഇതില്‍ അധികം പ്രസാധകരും  മലയാളത്തില്‍ നിന്നാണ്. 350-ഓളം മലയാള പുസ്തകങ്ങള്‍ ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ പ്രകാശനം ചെയ്യുന്നുണ്ട്. പ്രഭാഷകന്‍ സുനില്‍ പി ഇളയിടം, എഴുത്തുകാരായ സി.വി ബാലകൃഷ്ണന്‍, ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്, സിനിമാ താരം ജയസൂര്യ, സംവിധായകന്‍ പ്രജേഷ് സെന്‍ തുടങ്ങിയവര്‍ മേളയില്‍ വിവിധ സെഷനുകളില്‍ സംസാരിക്കും. ഇന്ത്യയില്‍ നിന്നും ഗീതാഞ്ജലി ശ്രീ, ദീപക് ചോപ്ര, രവി സുബ്രഹ്മണ്യൻ, ഉഷാ ഉതുപ്പ് തുടങ്ങിയവര്‍ അതിഥികളായി മേളയിലെത്തും

ഷാര്‍ജ: പുസ്തകവായനയെന്നത് മാത്രമല്ല, പ്രവാസലോകത്തെ കൂട്ടുചേരലുകള്‍ കൂടിയാണ് ഓരോ പുസ്തകോത്സവവുമെന്ന് ഇക്കുറിയും തെളിയിക്കുകയാണ്  എക്സ്പോ സെന്‍ററിന്‍റെ ഏഴാം ഹാളും സമീപത്തെ സ്റ്റാളുകളും. പ്രമുഖരായവരെയും പ്രിയപ്പെട്ടവരെയും കാണാനും സൗഹൃദം സ്ഥാപിക്കാനുമെല്ലാമുളള അവസരം കൂടിയാണ് പുസ്തകോത്സവമെന്നതിനാൽ അക്ഷരസ്നേഹികൾക്ക് ഷാർജ മേള മറ്റൊരു തീർത്ഥാടനം തന്നെയാണ്. എല്ലാത്തവണത്തേയും പോലെ ഇത്തവണയും സജീവ സാന്നിദ്ധ്യമായി മലയാളമുണ്ട്. ഇന്ത്യന്‍ പ്രസാധകരുടെ പ്രദർശനം നടക്കുന്നത് എക്സ്പോ സെന്‍ററിന്‍റെ ഏഴാം ഹാളിലാണ്. ഇവിടെ പകുതിയലധികം മലയാള പ്രസാധകരും പുസ്തകങ്ങളുമാണ്. ഹാളിലെ റൈറ്റേഴ്സ് ഫോറത്തിലാണ് പുസ്തകപ്രകാശനം നടക്കുന്നത്. 


112 പ്രസാധക സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ ഇന്ത്യയാണ് മുന്നില്‍. ഇതില്‍ അധികം പ്രസാധകരും  മലയാളത്തില്‍ നിന്നാണ്. 350-ഓളം മലയാള പുസ്തകങ്ങള്‍ ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ പ്രകാശനം ചെയ്യുന്നുണ്ട്. പ്രഭാഷകന്‍ സുനില്‍ പി ഇളയിടം, എഴുത്തുകാരായ സി.വി ബാലകൃഷ്ണന്‍, ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്, സിനിമാ താരം ജയസൂര്യ, സംവിധായകന്‍ പ്രജേഷ് സെന്‍ തുടങ്ങിയവര്‍ മേളയില്‍ വിവിധ സെഷനുകളില്‍ സംസാരിക്കും. ഇന്ത്യയില്‍ നിന്നും ഗീതാഞ്ജലി ശ്രീ, ദീപക് ചോപ്ര, രവി സുബ്രഹ്മണ്യൻ, ഉഷാ ഉതുപ്പ് തുടങ്ങിയവര്‍ അതിഥികളായി മേളയിലെത്തും. മലയാളത്തില്‍ നിന്ന് പ്രമുഖ എഴുത്തുകാരും സാമൂഹിക -സാംസ്കാരിക പ്രവർത്തകരും സജീവസാന്നിദ്ധ്യമായി ഇത്തവണയുമുണ്ട്. സിനിമാ പ്രവർത്തകരായ നാദിർഷ, കോട്ടയം നസീർ,ബാലചന്ദ്രമേനോന്‍ എന്നിവരുടെ സാന്നിദ്ധ്യവും ആദ്യദിനം തന്നെ ശ്രദ്ധിക്കപ്പെട്ടു. നടന്‍ ജയസൂര്യയും സംവിധായകന്‍ പ്രജേഷ് സെന്നും എഴുത്തുകാരായ സിവി ബാലകൃഷ്ണനും, ശിഹാബുദ്ദീന്‍ പൊയ്ത്തും കടവും, പ്രഭാഷകന്‍ സുനില്‍ പി ഇളയിടവുമൊക്കെ വരും ദിവസങ്ങളില്‍ വേദിയിലെത്തും.
.

Share this Article