ഹ​യ്യ കാ​ർ​ഡു​ണ്ടോ ? 100 ദി​ർ​ഹ​മി​ന്​ മ​ൾ​ട്ടി​ എൻട്രി വിസയുണ്ട്

സ്വന്തം ലേഖകൻ


ഖ​ത്ത​റി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന പാ​സാ​യ ഹ​യ്യ കാ​ർ​ഡു​ള്ള​വ​ർ​ക്ക്​ 90 ദി​വ​സ​ത്തെ വി​സ​യാ​ണ്​ യു.​എ.​ഇ അ​നു​വ​ദി​ക്കു​ന്ന​ത്. 90 ദി​വ​സ​ത്തി​നു​ശേ​ഷം വി​സ വീ​ണ്ടും പു​തു​ക്കാ​ൻ ക​ഴി​യു​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഇ​തോ​ടെ, ഖ​ത്ത​റി​ലേ​ക്കു​ പ​റ​ക്കു​ന്ന ഫു​ട്​​ബാ​ൾ ആ​രാ​ധ​ക​ർ​ക്ക്​ കു​റ​ഞ്ഞ ചെ​ല​വി​ൽ യു.​എ.​ഇ​യും സ​ന്ദ​ർ​ശി​ക്കാ​ൻ ക​ഴി​യും. ലോ​ക​ക​പ്പി​നെ​ത്തു​ന്ന​വ​രി​ൽ ന​ല്ലൊ​രു ശ​ത​മാ​ന​വും ദു​ബൈ​യി​ലാ​യി​രി​ക്കും താ​മ​സം. ദു​ബൈ​യി​ൽ​നി​ന്ന്​ 45 മി​നി​റ്റി​നു​ള്ളി​ൽ ഖ​ത്ത​റി​ൽ പ​റ​ന്നെ​ത്താ​ൻ ക​ഴി​യും. മാ​ത്ര​മ​ല്ല, പ്ര​ധാ​ന വി​മാ​ന​ക്ക​മ്പ​നി​ക​ളെ​ല്ലാം ദി​വ​സേ​ന ഷ​ട്ടി​​ൽ സ​ർ​വി​സ്​ ന​ട​ത്തു​ന്നു​ണ്ട്. ഹോ​ട്ട​ലു​ക​ളി​ൽ ന​ല്ലൊ​രു ശ​ത​മാ​ന​വും ഫാ​ൻ​സ്​ ബു​ക്ക്​ ചെ​യ്തു​ക​ഴി​ഞ്ഞു

ദു​ബൈ: ലോ​ക​ക​പ്പ്​ സ​മ​യ​ത്ത്​ ഖ​ത്ത​റി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന പാ​സാ​യ ഹ​യ്യ കാ​ർ​ഡു​ള്ള​വ​ർ​ക്ക്​ യു.​എ.​ഇ​യി​ൽ 100 ദി​ർ​ഹ​മി​ന്​ മ​ൾ​ട്ടി​പ്ൾ എ​ൻ​ട്രി വി​സ. 90 ദി​വ​സ​ത്തെ വി​സ​യാ​ണ്​ യു.​എ.​ഇ അ​നു​വ​ദി​ക്കു​ന്ന​ത്. 90 ദി​വ​സ​ത്തി​നു​ശേ​ഷം വി​സ വീ​ണ്ടും പു​തു​ക്കാ​ൻ ക​ഴി​യു​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഇ​തോ​ടെ, ഖ​ത്ത​റി​ലേ​ക്കു​ പ​റ​ക്കു​ന്ന ഫു​ട്​​ബാ​ൾ ആ​രാ​ധ​ക​ർ​ക്ക്​ കു​റ​ഞ്ഞ ചെ​ല​വി​ൽ യു.​എ.​ഇ​യും സ​ന്ദ​ർ​ശി​ക്കാ​ൻ ക​ഴി​യും. ലോ​ക​ക​പ്പി​നെ​ത്തു​ന്ന​വ​രി​ൽ ന​ല്ലൊ​രു ശ​ത​മാ​ന​വും ദു​ബൈ​യി​ലാ​യി​രി​ക്കും താ​മ​സം. ദു​ബൈ​യി​ൽ​നി​ന്ന്​ 45 മി​നി​റ്റി​നു​ള്ളി​ൽ ഖ​ത്ത​റി​ൽ പ​റ​ന്നെ​ത്താ​ൻ ക​ഴി​യും. മാ​ത്ര​മ​ല്ല, പ്ര​ധാ​ന വി​മാ​ന​ക്ക​മ്പ​നി​ക​ളെ​ല്ലാം ദി​വ​സേ​ന ഷ​ട്ടി​​ൽ സ​ർ​വി​സ്​ ന​ട​ത്തു​ന്നു​ണ്ട്. ഹോ​ട്ട​ലു​ക​ളി​ൽ ന​ല്ലൊ​രു ശ​ത​മാ​ന​വും ഫാ​ൻ​സ്​ ബു​ക്ക്​ ചെ​യ്തു​ക​ഴി​ഞ്ഞു.

എ​ന്താ​ണ്​ ഹ​യ്യ കാ​ർ​ഡ്​
ലോ​ക​ക​പ്പ്​ സ​മ​യ​ത്ത്​ വി​ദേ​ശ​ത്തു​നി​ന്നു​ള്ള​വ​ർ​ക്ക്​ ഖ​ത്ത​റി​ൽ ഇ​റ​ങ്ങ​ണ​മെ​ങ്കി​ൽ ഹ​യ്യ കാ​ർ​ഡ്​ നി​ർ​ബ​ന്ധ​മാ​ണ്. മാ​ച്ച്​ ടി​ക്ക​റ്റ്​ സ്വ​ന്ത​മാ​ക്കി​യ എ​ല്ലാ കാ​ണി​ക​ൾ​ക്കും സ്വ​ന്തം പേ​രി​ൽ ഹ​യ്യ കാ​ർ​ഡി​ന്​ അ​പേ​ക്ഷി​ക്കാം.

മ​ൾ​ട്ടി​പ്ൾ എ​ൻ​ട്രി വി​സ ല​ഭി​ക്കാ​ൻ
https://smartservices.icp.gov.ae എ​ന്ന വെ​ബ്​​സൈ​റ്റ്​ സ​ന്ദ​ർ​ശി​ക്കു​ക പ​ബ്ലി​ക്​ സ​ർ​വി​സ്, ഹ​യ്യ കാ​ർ​ഡ്​ ഹോ​ൾ​ഡേ​ഴ്​​സ്​ എ​ന്നി​വ സെ​ല​ക്ട്​ ചെ​യ്യു​ക, പാ​സ്​​പോ​ർ​ട്ട്​ ഉ​ൾ​പ്പെ​ടെ​യു​ള്ള വി​വ​ര​ങ്ങ​ൾ ന​ൽ​കു​ക

ഖ​ത്ത​റി​നു പു​റ​ത്തു​നി​ന്ന്​ അ​പേ​ക്ഷി​ച്ചാ​ൽ അ​ഞ്ചു ദി​വ​സ​ത്തി​നു​ള്ളി​ലും ഖ​ത്ത​റി​ൽ​നി​ന്നു​ള്ള അ​പേ​ക്ഷ​ക​ന്​ മൂ​ന്നു​ ദി​വ​സ​ത്തി​നു​ള്ളി​ലും അം​ഗീ​കാ​രം ല​ഭി​ക്കും. നി​ശ്ചി​ത ദി​വ​സം ക​ഴി​ഞ്ഞി​ട്ടും അ​പേ​ക്ഷ​യി​ൽ ന​ട​പ​ടി​യാ​യി​ല്ലെ​ങ്കി​ൽ 0097444412022 ഹ​യ്യ കാ​ർ​ഡ്​ കാ​ൾ​സെ​ൻറ​റി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്. ഫി​ഫ അം​ഗീ​കൃ​ത ഭാ​ഷ​ക​ളി​ൽ കാ​ൾ​സെ​ൻറ​ർ സേ​വ​നം ല​ഭ്യ​മാ​വും. ഖ​ത്ത​റി​ലെ ലോ​ക​ക​പ്പ്​ വേ​ദി​ക​ളി​ലേ​ക്ക്​ പ്ര​വേ​ശി​ക്കാ​നും ഈ ​കാ​ർ​ഡ്​ നി​ർ​ബ​ന്ധ​മാ​ണ്. മെ​ട്രോ-​ക​ർ​വ ബ​സ്​ ഉ​ൾ​പ്പെ​ടെ​യു​ള്ള പൊ​തു​ഗ​താ​ഗ​ത യാ​ത്ര​ക്കും ലോ​ക​ക​പ്പ്​ വേ​ള​യി​ലെ നി​ര​വ​ധി വി​നോ​ദ​പ​രി​പാ​ടി​ക​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന​ത്തി​നും ഹ​യ്യ കാ​ർ​ഡ്​ ഉ​പ​യോ​ഗി​ക്കാം. ലോ​ക​ക​പ്പ്​ ഫൈ​ന​ൽ ക​ഴി​ഞ്ഞ്​ ഡി​സം​ബ​ർ 23 വ​രെ ഹ​യ്യ കാ​ർ​ഡ്​ വ​ഴി പ്ര​വേ​ശി​ക്കാ​വു​ന്ന​താ​ണ്.
.

Share this Article